മഴക്കാലത്തും പച്ചക്കറി വിളവെടുത്ത് പ്രകാശൻ
text_fieldsചേളന്നൂർ: അമ്പത്തഞ്ചുകാരനായ കണ്ണങ്കര പുതിയോട്ടിൽ പ്രകാശന് ലോക്ഡൗൺ അല്ല കൃഷിയുടെ പാഠം പഠിപ്പിച്ചത്. ചെറുപ്പം മുതലേ കൃഷി ജീവിതത്തിെൻറ ഭാഗമാണ്. ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായ പ്രകാശ െൻറ കൃഷിരീതി പലർക്കും കാലമേറെ മുമ്പുതന്നെ മാതൃകയാണ്.
വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ കൃഷിചെയ്തു വരുകയാണ് പ്രകാശനും കുടുംബവും. പച്ചമുളക്, ചീര, വെണ്ട, പയർ, വഴുതിന, തക്കാളി, തഴുതാമ, പപ്പായ, ചെടി മുരിങ്ങ, കറിവേപ്പ്, പടവലം, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. സീസണുകളിൽ വെള്ളരി, മത്തൻ, കോവക്ക എന്നിവയും വിളയിക്കും പൊതുപ്രവർത്തകൻ കൂടിയായ പ്രകാശൻ. ജോലിക്കു പുറമെ രാവിലെയും വൈകീട്ടും ഒഴിവു ദിവസങ്ങളിൽ കൂടുതൽ സമയവും കൃഷിക്കായി മാറ്റിവെക്കും.
കഴിഞ്ഞകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ വർഷം വിളവ് കൂടുതൽ ലഭിച്ചതായി പ്രകാശൻ പറയുന്നു. ചേളന്നൂർ സർവിസ് സഹകരണ ബേങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ ഇരുവള്ളൂർ പ്രദേശത്ത് 65 സെൻറ് സ്ഥലത്ത്, ചേമ്പ്, ചേന, കപ്പ, മഞ്ഞൾ, ഇഞ്ചി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഇത്തിരി മനസ്സും നല്ല പച്ചക്കറി കഴിക്കണമെന്ന നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ആർക്കും ഈ രംഗത്ത് വിജയിക്കാൻ കഴിയുമെന്ന് പ്രകാശൻ പറയുന്നു. ഓണക്കാല വിളവെടുപ്പിനുള്ള കൃഷിയും റെഡിയാണ്. മുറ്റത്തും ടെറസിലും ഗ്രോ ബാഗ്, ചട്ടി എന്നിവയിലാണ് കൃഷി കൂടുതലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.