വിദ്യാർഥിയുടെ മരണം യാത്രാദുരിതം നേരിടുന്ന പ്രദേശത്തിന് നോവായി
text_fieldsഫറോക്ക്: ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചത് നാടിന്റെ നോവായി. മതിയായ ഗതാഗതസൗകര്യമില്ലാത്തതിനാൽ നൂറുകണക്കിന് വിദ്യാർഥികൾ പാളം മുറിച്ചുകടന്നാണ് സ്കൂളിലെത്തുന്നത്. കരുവൻതിരുത്തി പ്രദേശത്തെ വെസ്റ്റ് നല്ലൂർ, പൂത്തോളം, പുറ്റേക്കാട്, പള്ളിത്തറ പ്രദേശത്തുനിന്ന് വിദ്യാർഥികൾ റെയിൽപാളം മുറിച്ചുകടന്നാണ് ദിനേന ഫറോക്കിലെത്തുന്നത്.
പ്രദേശത്തുനിന്ന് ഫറോക്കിലെത്താനുള്ള ഏകവഴി ഓവുപാലം റോഡാണ്. ഫറോക്ക് വെസ്റ്റ് നല്ലൂർ റോഡിലെ ഓവുപാലം വെള്ളം കെട്ടിയും വെളിച്ചമില്ലാതെയും സുരക്ഷിതമല്ല. നിലവിലുള്ള റോഡിന്റെ നവീകരണ പ്രവൃത്തി റെയിൽവേ തടഞ്ഞിരിക്കുകയാണ്. അതിനാൽ വിദ്യാർഥികൾക്ക് സുരക്ഷിതമായി സ്കൂളിലെത്താൻ മറ്റൊരു വഴിയില്ല.
പാളം മുറിച്ചുകടന്നില്ലെങ്കിൽ കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ചുവേണം വിദ്യാർഥികളടക്കം ഫറോക്ക് ടൗണിലെത്താൻ. സ്ഥിരമായി പാളം മുറിച്ചുകടക്കുന്ന വിദ്യാർഥിയായിരുന്നു ട്രെയിൻ തട്ടി മരിച്ച ഒമ്പതാം ക്ലാസുകാരൻ അക്ഷയ കുമാർ. യാത്രക്കാർ നോക്കിനിൽക്കേയാണ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.