കേരളത്തിലെ വിദ്യാഭ്യാസ രീതി മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക -മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsഫറോക്ക്: കേരളത്തിന്റെ വിദ്യാഭ്യാസ രീതി മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന നിലവാരം പുലർത്തുന്ന തൊഴിൽ നേടിയെടുക്കുന്ന കേരളത്തിലെ യുവതി യുവാക്കളാണ് ഇതിനൊരു ഉദാഹരണമെന്നും മന്ത്രി ഓർമിപ്പിച്ചു. ചുങ്കം എട്ടേനാലിൽ ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്മാർട്ട് അപ്പ് 23 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ, പൊതു വിദ്യാലയങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് അക്കാദമിക് നിലവാരം വളരെ ഉയർന്നു നിൽക്കുന്നു. സർക്കാറിന്റെ പുതിയ സമഗ്ര വിദ്യാഭ്യാസ പരിഷ്കരണമാണ് ഇതിന് അടിസ്ഥാനം. മൂന്നു വർഷത്തിനുള്ളിൽ ആറര ലക്ഷം യുവാക്കളാണ് വിദേശ രാജ്യങ്ങളിൽ ഉന്നത തൊഴിൽ തേടി പോയത്. രാജ്യത്തിനകത്തും പുറത്തും കേരള ജനതക്ക് കിട്ടുന്ന അംഗീകാരത്തിന്റെ അടിസ്ഥാനവും വിദ്യാഭ്യാസം തന്നെ.
കൂടാതെ നമ്മുടെ നാട്ടിലെ പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നതിലും നമ്മൾ അഭിമാനിക്കണം. പ്രൈമറി തലം തൊട്ട് സർവകലാശാല ബിരുദം നേടിയെടുക്കുന്നതുവരെ അവർക്ക് സർക്കാർ ഭാഗത്ത് നിന്ന് വേണ്ട സൗകര്യങ്ങൾ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു.
സിവിൽ സർവിസ് അക്കാദമി ഡയറക്ടർ ഡോ. അബു സാലി, ഫറോക്ക് എ.ഇ.ഒ കുഞ്ഞിമൊയ്തീൻ കുട്ടി, ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ്, രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ.സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ കെ. സഹീദ്, വൈസ് പ്രിൻസിപ്പൽ സി.കെ. മുഹമ്മദ് ഫാറൂഖ്, കൗൺസിലർമാരായ കെ. അൻവറലി, എം. സമീഷ്, പ്രഫ.എ.കെ. അബ്ദുൽ ഹമീദ്, ഹമ്മദ് അബ്ദുല്ല സഖാഫി, പി. മുഹമ്മദ് സാദിഖ്, ഷാഫി രാമനാട്ടുകര, സി. അക്ബർ സാദിഖ്, സലീം എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.