ബഡ്സ് സ്പെഷൽ സ്കൂൾ വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങൾ വിറ്റ് ഫാറൂഖ് ട്രെയിനിങ് കോളജ് എൻ.എസ്.എസ് യൂനിറ്റ്
text_fieldsഫറോക്ക്: ഫാറൂഖ് ട്രെയിനിങ് കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ബഡ്സ് സ്പെഷൽ സ്കൂളുകളിലെ വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങൾ വിൽപന നടത്താൻ തുടങ്ങി. ഇവരുടെ ഉൽപന്നങ്ങൾ വിൽപന നടത്തുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച ‘ജീവോദയം’ പദ്ധതിയുടെ ഭാഗമായാണ് സ്പെഷൽ സ്കൂൾ വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങളുടെ വിൽപന ആരംഭിച്ചത്.
സാന്ത്വന ബഡ്സ് സ്പെഷൽ സ്കൂൾ എൻമകജെ, സ്നേഹ ബഡ്സ് സ്കൂൾ കാറഡുക്ക, ജീവോദയ ബഡ്സ് സ്കൂൾ കാഞ്ഞങ്ങാട് എന്നീ എൻഡോസൾഫാൻ സ്പെഷൽ സ്കൂളുകളിലെ വിദ്യാർഥികളുടെ നൈപുണികളെ പരമാവധി പ്രോത്സാഹിപ്പിക്കുക, അവർക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങളോടെ തുടങ്ങിയ പദ്ധതിയുടെ ഉദ്ഘാടനം ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം നിർവഹിച്ചു.
ഫാറൂഖ് കോളജ് രാജ ഗേറ്റിനു സമീപം നിർമിച്ച സ്റ്റാൾ വഴിയും പരിസരപ്രദേശങ്ങളിൽ വളന്റിയർമാർ വഴിയും പേപ്പർ സീഡ് പേന, ഹാൻഡ് വാഷ്, ഡിഷ് വാഷ്, അലങ്കാര വസ്തുക്കൾ, ഫെനോൾ, സോപ്പ്, സോപ്പുപൊടി, പെൻ സ്റ്റാൻഡ് എന്നിങ്ങനെയുള്ള ഉൽപന്നങ്ങളാണ് വിൽപന നടത്തിയത്.
ബിൽഡ്അപ് കാസർകോട് എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് വിൽപന നടക്കുന്നത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഫസീൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. റിഷാദ്, അധ്യാപകരായ ഡോ. നിരഞ്ജന, ഡോ. ഉമർ ഫാറൂഖ്, ഡോ. രേഖ, സി. നൗഫൽ, സി. മുനീർ എന്നിവർ സംസാരിച്ചു. വർക്കിങ് വളന്റിയർ സെക്രട്ടറി അഭിലാഷ്, വളന്റിയർ കോഓഡിനേറ്റർമാരായ സുവിൻ, ഷൈജു, നൗറിൻ ഷറഫ്, റഫ, ഷിഫാന, നമിത, ലിജി, അൻസിബ, ആര്യ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.