ഫറോക്ക് തുമ്പപ്പാടത്ത് തീപിടിത്തം; ഒരുകോടി രൂപയുടെ നാശനഷ്ടം
text_fieldsഇലക്ട്രിക്കൽ ഉപകരണ ഗോഡൗണിലായിരുന്നു അഗ്നിബാധ
ഫറോക്ക്: പേട്ടക്ക് സമീപം തുമ്പപ്പാടത്ത് ഇലക്ട്രിക്കൽ ഗോഡൗണിൽ ഉണ്ടായ തീപിടിത്തതിൽ ഒരു കോടി രൂപയിലേറെ നാശനഷ്ടം. ചുങ്കം കുന്നത്ത് മോട്ടയിൽ തരിയാട്ടിൽ ജൗഹറിെൻറ ഉടമസ്ഥതയിലുള്ള സോന മാർക്കറ്റിങ് എന്ന സ്ഥാപനത്തിലെ ഇലക്ട്രിക്കൽ എക്യുപ്മെൻറ്സ് ഗോഡൗണിലായിരുന്നു അഗ്നിബാധ. ഞായറാഴ്ച പുലർച്ചെ ഒന്നോയോടെയാണ് സംഭവം. മൻബഉൽ ഉലൂം മദ്റസക്ക് സമീപത്തെ മൂന്നുനില കെട്ടിടത്തിെൻറ താഴെ നിലയിെല കടയിൽ സൂക്ഷിച്ച സ്ഥലത്തിെൻറ ആധാരം, കമ്പ്യൂട്ടറുകൾ, ബിൽ മെഷീനുകൾ, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വാട്ടർ പമ്പുകൾ, വയർ റോൾ സെറ്റുകൾ, സ്വിച്ചുകൾ, ബോർഡുകൾ, ഇലക്ട്രിക്കൽ പാനലുകൾ ഉൾപ്പെടെ മറ്റ് ഇലക്ട്രിക്കൽ അനുബന്ധ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
തീ പടർന്ന ഗോഡൗണിന് മുകളിൽ പ്രവർത്തിക്കുന്ന ചെരിപ്പ് അപ്പർ നിർമാണ യൂനിറ്റിൽ തീ പടരാതെ സൂക്ഷിച്ച നാട്ടുകാരുടെ ഇടപെടൽ വലിയ അപകടങ്ങൾ ഒഴിവാക്കി.
കെട്ടിടത്തിെൻറ മൂന്നാം നിലയിൽ താമസിച്ചു വരുന്ന മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികൾക്ക് അസഹ്യമായ ചൂട് അനുഭവപ്പെട്ടതോടെ പുറത്തേക്ക് നോക്കുേമ്പാൾ കെട്ടിടത്തിൽ തീ പടർന്നത് അറിഞ്ഞതോടെ പുറത്തേക്ക് ഓടി ഉടമകളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു .
മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളിപ്പടർന്ന് കത്തുകയായിരുന്ന തീഗോളങ്ങൾ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. ഏറെനേരത്തെ ശ്രമങ്ങൾക്കൊടുവിൽ കെട്ടിടത്തിെൻറ ഷട്ടറുകൾ റോപ്പുകൾ ഉപയോഗിച്ച് കെട്ടിവലിച്ചാണ് അകത്തുകടക്കാനായത്. മൂന്നു നിലയിലുള്ള കെട്ടിടത്തിെൻറ രണ്ടുനിലയിൽ പൂർണമായും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സൂചന. ഫറോക്ക് പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.