അനധികൃത മത്സ്യവിൽപന: നടപടിയുമായി ആരോഗ്യവിഭാഗം
text_fieldsഫറോക്ക്: കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അനധികൃതമായി മത്സ്യവിൽപന നടത്തുന്നത് നഗരസഭ തടഞ്ഞു. ഫറോക്ക് നഗരസഭ പ്രദേശത്തെ കടവില്‍ ബോട്ടിൽനിന്നും മീൻ ഇറക്കി വിൽപന നടത്തിയതിനെതിരെയാണ് ബുധനാഴ്ച നടപടിയെടുത്തത്.
ഫിഷറീസ് വകുപ്പി െൻറ അനുമതിയില്ലാതെ ബോട്ടില്‍ മീന്‍ പിടിച്ച് ഫറോക്കിലെ റെയ്സ് കെട്ടിടത്തിന് സമീപത്തെ കടവിലാണ് മീന്‍ ഇറക്കി വില്‍പന നടത്തിയത്. ഇത് സംബന്ധിച്ച് സമൂഹമാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ. കമറുലൈലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം, ഫറോക്ക് പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവരാണ് പരിശോധന നടത്തിയത്.
ബോട്ടുടമയായ ലത്തീഫ് പുത്തന്‍പീടികക്കല്‍ എന്നിവര്‍ക്കെതിരെ കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും അനുമതിയില്ലാതെ കടവില്‍ മീന്‍ ഇറക്കിയതിനുമെതിരെപിഴ ഈടാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു . ഈ കടവില്‍ തുടർന്നും മീന്‍ ഇറക്കരുതെന്ന് നഗരസഭ താക്കീത് ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവ് അല്ലാത്തവര്‍ മീന്‍ പിടിക്കാന്‍ പോകുന്നത് നിരോധിച്ച സാഹചര്യത്തിലാണ് നടപടി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. സജി, ഫറോക്ക് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍
എ.വി. ജയന്‍, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടര്‍ ജഗ്നു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷജീഷ് സി., തീരദേശ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അനീഷ് എന്നിവരാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.