കെ.ടി. അബ്ദുൽ മജീദ് ഫറോക്ക് നഗരസഭ വൈസ് ചെയർമാൻ
text_fieldsഫറോക്ക്: ഫറോക്ക് നഗരസഭ വൈസ് ചെയർമാനായി എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി കെ.ടി. അബദ്ുൽ മജീദിനെ തെരഞ്ഞെടുത്തു. വൈസ് ചെയർമാനായിരുന്ന കോൺഗ്രസിലെ കെ. മൊയ്തീൻകോയ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വൈസ് ചെയർമാനായി തെരഞ്ഞെടുത്ത കെ.ടി. അബ്ദുൽ മജീദിന് 18 വോട്ടും എതിർ സ്ഥാനാർഥി കോൺഗ്രസിലെ വി. മുഹമ്മദ് ഹസ്സന് 15 വോട്ടും ലഭിച്ചു. എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ഓരോ പ്രതിനിധികൾ കോവിഡ് സ്ഥിരീകരിച്ചതിനാലും ഏക ബി.ജെ.പി അംഗവും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ആകെ 38 അംഗങ്ങളിൽ രണ്ട് കോൺഗ്രസ് അംഗങ്ങളായ കെ. മൊയ്തീൻകോയ, കെ. സാലിനി എന്നിവരെ അയോഗ്യരാക്കിയിരുന്നു. ഇതേത്തുടർന്ന് കെ. മൊയ്തീൻകോയക്ക് വൈസ് ചെയർമാൻസ്ഥാനം നഷ്ടമായി. തുടർന്നാണ് വെള്ളിയാഴ്ച വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് സ്വതന്ത്ര അംഗവും കൂറുമാറി എൽ.ഡി.എഫ് പക്ഷത്തേക്ക് മാറിയതിനെ തുടർന്നാണ് നഗരസഭ ഭരിച്ചിരുന്ന യു.ഡി.എഫിന് ഭരണം നഷ്ടമായത്.
എൽ.ഡി.എഫ് പിന്തുണയോടെ കെ. കമറു ലൈല നഗരസഭ ചെയർപേഴ്സനും കെ. മൊയ്തീൻകോയ വൈസ് ചെയർമാനുമായി പുതിയ ഭരണസമിതി നിലവിൽവന്നു. യു.ഡി.എഫ് കൂറുമാറിയ രണ്ട് കോൺഗ്രസ് അംഗങ്ങൾക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും തുടർന്ന് ഇവരെ അയോഗ്യരാക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.