ടിപ്പു കോട്ടയിലേക്ക് സന്ദർശക ഒഴുക്ക്
text_fieldsഫറോക്ക്: പുരാവസ്തു വകുപ്പ് ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ ഒരു മാസമായി തുടരുന്ന പര്യവേക്ഷണം അവസാനിച്ചതോടെ കോട്ട കാണാനായി സന്ദർശകരുടെ ഒഴുക്ക്. ഫറോക്ക് നഗരസഭയിലെ ടിപ്പു സുൽത്താൻ കോട്ടയുൾപ്പെടുന്ന 8.61 ഏക്കർ വരുന്ന പ്രദേശം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി.
ചാലിയാറിെൻറ വടക്കുകിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ടിപ്പു കോട്ടയെ സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമാക്കി പ്രഖ്യാപിച്ചിട്ട് 29 വർഷം പൂർത്തിയായി. 1991 നവംബർ അറിനാണ് കോട്ടയും അനുബന്ധ സ്മാരകങ്ങളെയും അന്നത്തെ സർക്കാർ സംരക്ഷണ സ്മാരകമാക്കി പ്രഖ്യപിച്ചത്. തുടർ നടപടികൾ ഇല്ലാതായപ്പോൾ 2010 ഫറോക്ക് കൾചറൽ കോഡിനേഷൻ കമ്മിറ്റി കോട്ടയുടെ സംരക്ഷണത്തിനായി ഹൈകോടതിയെ സമീപിച്ചത്. നീണ്ട പത്ത് വർഷത്തെ നിയമ വ്യവഹാരത്തിനൊടുവിൽ 2020 മേയ് 19ന് ഹൈകോടതി പുരാവസ്തു വകുപ്പിനോട് കോട്ട ഭൂമിയിൽ ഉൽഖനന സാധ്യത പരിശോധിച്ച് പര്യവേഷണം നടത്താനുള്ള അനുമതി നൽകി. ആറ് മാസത്തിനകം ഇതിെൻറ റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശവും നൽകി. ഇതേത്തുടർന്ന് കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഉദ്യാഗസ്ഥനും പുരാവസ്തു വകുപ്പ് മലബാർ സർവേ ഫീൽഡ് അസിസ്റ്റൻറുമായ കെ. കൃഷ്ണരാജിെൻറ ഒക്ടോബർ ഒമ്പതിന് ടിപ്പു കോട്ടയിൽ പര്യവേക്ഷണത്തിനായി എത്തിയത്.
ടിപ്പു സുൽത്താൻ കോട്ടയിൽ ഒരു മാസമായി തുടരുന്ന പര്യവേക്ഷണത്തിൽ ടിപ്പുവിെൻറ കാലത്തെ കിണറുകൾ, കോട്ട, വെടിയുണ്ടകൾ, തോക്കിെൻറ തീക്കല്ലുകൾ, ബ്രിട്ടീഷ് , ഡച്ച്, ചൈനീസ് നാണയങ്ങൾ, വിദേശ നിർമിത പിഞ്ഞാണങ്ങൾ, മാടോടുകളുടെ അവശിഷ്ടങ്ങൾ, തുടങ്ങി നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. കോട്ടയുൾപ്പെടുന്ന ഭൂമിയിൽ നാല് ദീർഘദൂര നിരീക്ഷണ കൊത്തളങ്ങളും ഇവയോടനുബന്ധിച്ച് നാല് ആഴമേറിയ കിടങ്ങുകളും കണ്ടെത്തിയിട്ടുണ്ട്.
പുരാവസ്തു വകുപ്പിൻ്റെ പര്യവേഷണ സമയത്ത് പൊതുജനങ്ങൾക്ക് കോട്ടയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ പര്യവേഷണം അവസാനിപ്പിച്ച ഞായറാഴ്ചയും തിങ്കളാഴ്ചയും നൂറുകണക്കിനാളുകളാണ് കോട്ട സന്ദർശിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.