മൃതദേഹം ദഹിപ്പിച്ചതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
text_fieldsഫറോക്ക്: മൃതദേഹം ദഹിപ്പിച്ചതിന്റെ അവശിഷ്ടം പുഴയിൽ കണ്ടെത്തിയതിൽ ദുരൂഹത. പുല്ലിപ്പുഴയിൽ പെരുമുഖം അയ്യംബാക്കിയിൽ തിങ്കളാഴ്ച വൈകീട്ടാണ് മനുഷ്യന്റെ എല്ലു കഷ്ണങ്ങളടങ്ങിയ ചാരം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പുഴയുടെ പാർശ്വ ഭിത്തിയോട് ചേർന്നു അവശിഷ്ടം തള്ളിയതെന്നു സംശയിക്കുന്നത്.
അവശിഷ്ടം കൊണ്ടുവന്ന ചാക്കും സമീപത്തു തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. ഈ ഭാഗത്ത് അടുത്ത ദിവസങ്ങളിലായി ആരും മരണപ്പെട്ടിട്ടില്ലെന്നതും പുഴയുടെ ഈ ഭാഗത്ത് അസ്ഥികൾ ഒഴുക്കാറില്ലാത്തതുമാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയത്.
മൃതദേഹം ദഹിപ്പിച്ചതിന്റെ ചാരമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ചാരം ഫോറൻസിക് പരിശോധനക്കായി അയക്കുമെന്ന് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ധീഖ് പറഞ്ഞു. സി.ഐ. സഞ്ജീവ് കുമാറും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.