Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് എം.ഡി.എം.എ വിൽപന; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
MDMA Sale,
cancel
camera_alt

ഷ​ഫി​ർ

ഫ​റോ​ക്ക്: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 4.78 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ങ്ങാ​വ് പാ​റ​മ്മ​ൽ അ​രി​ക്കും​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​റി​നെ​യാ​ണ് (27) ഡി​സ്ട്രി​ക്ട് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും (ഡാ​ൻ​സാ​ഫ്) ഫ​റോ​ക്ക് പൊ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് ഫാ​റൂ​ഖ് കോ​ള​ജ് പ​രി​സ​ര​ത്ത് ല​ഹ​രി​മാ​ഫി​യ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ള​ജി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പോ​ട് ക​ഫേ​യു​ടെ മ​റ​വി​ൽ ഷ​ഫീ​ർ വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്നു ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ടെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ണ് എം.​ഡി.​എം.​എ​യു​മാ​യി കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്.

ഡാ​ൻ​സാ​ഫ് എ​സ്.​ഐ മ​നോ​ജ്, ഫ​റോ​ക്ക് എ​സ്.​ഐ​മാ​രാ​യ എ​സ്. അ​നൂ​പ്, ടി.​പി. ബാ​വ, ര​ഞ്ജി​ത്ത്, എ.​എ​സ്.​ഐ പി. ​അ​ബ്ദു​റ​ഹ്മാ​ൻ, സീ​നി​യ​ർ സി.​പി.​ഒ കെ. ​അ​ഖി​ലേ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ് മൂ​സാ​ൻ​വീ​ട്, അ​ർ​ജു​ൻ അ​ജി​ത്, എം. ​ര​ഞ്ജി​ത്ത്, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMan arrestedMDMA Sale
News Summary - Sale of MDMA to students; The youth was arrested
Next Story