സൗദി വധശിക്ഷ; അബ്ദുൽ റഹീമിന്റെ ജീവൻ രക്ഷിക്കാൻ മൂന്നാഴ്ച മാത്രം
text_fieldsഫറോക്ക്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ രക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കോടികൾ നൽകി മോചിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും.
സൗദി തലസ്ഥാനമായ റിയാദിൽ സൗദി ബാലൻ അനസ് അൽശഹ്റി കാറിൽവെച്ച് മരണപ്പെട്ട കേസിൽ കഴിഞ്ഞ 16 വർഷമായി ജയിലിൽ കഴിയുകയാണ് റഹീം. 2006 ഡിസംബർ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന റഹീമിന്റെ പ്രധാന ജോലി അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ ശുശ്രൂഷിക്കലായിരുന്നു.
കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്. കാറിൽ കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണം തട്ടിപ്പോയതിനെ തുടർന്ന് ബോധരഹിതനായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
കുട്ടിയുടെ മരണത്തിനു പിന്നാലെ റഹീം ജയിലിലാവുകയും വിചാരണക്കൊടുവിൽ വധശിക്ഷ വിധിക്കുകയും ചെയ്തു. അബ്ദുൽ റഹീമിന് മാപ്പുനൽകാൻ ആദ്യം വിസമ്മതിച്ച സൗദി അധികൃതർ പിന്നീട് നൽകാൻ തയാറായി. ഇന്ത്യൻ എംബസിയുടെയും റിയാദിൽ പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തര സമ്മർദത്തിനൊടുവിലായിരുന്നു മാപ്പ് ലഭിച്ചത്. എന്നാൽ, ഏകദേശം 34 കോടി രൂപ ദായധനമായി ആവശ്യപ്പെട്ടതോടെയാണ് റഹീമിനു മേൽ വീണ്ടും കരിനിഴൽ വീണത്.
ഇതിനകം മൂന്നു തവണ വധശിക്ഷക്ക് വിധിച്ച കേസ് നിലവിൽ അന്തിമ വിധിക്കായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. യൂസഫലി ഉൾപ്പെടെയുള്ള ഉന്നതർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച കമ്മിറ്റി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. 2023 ഒക്ടോബർ 16ന് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തിനുള്ളിൽ തുക കൈമാറണം. പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് അബ്ദുൽ റഹീം.
വിലാസം:
(1).MP ABDUL RAHIM, LEGAL ASSISTANCE COMMITTEE,
A/C NO: 074905001625,
IFSCCODE: ICIC0000749,
BRANCH: ICIC MALAPPURAM.
(2).MP ABDUL RAHIM LEGAL ASSISTANTS COMMITTEE,
A/C NO: 11100200018153,
IFSC CODE FDRL0001110,
BANK: FEDERAL BANK
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.