ഫറോക്കിൽ നാലു വീടുകളിൽ കള്ളൻ കയറി; ഒരു വീട്ടിൽനിന്ന് ഒന്നര പവൻ മോഷണം പോയി
text_fieldsഫറോക്ക്: അങ്ങാടിയുടെ തെക്ക് ഭാഗത്ത് രാമൻകുളങ്ങരയിൽ ഒരു വീട്ടിൽന്ന് ഒന്നര പവൻ മോഷണം പോയി. സമീപത്തെ മൂന്നു വീടുകളിൽ മോഷണശ്രമവും നടന്നു. നാലു വീടുകളിലെയും മോഷണരീതി സമാനമായിരുന്നു. പിറകിലെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. പ്രജീഷിന്റെ വീട്ടിൽനിന്ന് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ഒന്നര പവൻ ചെയിൻ പൊട്ടിച്ചെടുത്തു. ചെയിനിന്റെ ഒരു കഷണം യുവതിയുടെ കൈയിൽപ്പെട്ടു.
ചന്ദ്രംതൊടി ഷാഹുൽ ഹമീദിന്റെ വീടിന്റെ പിൻഭാഗത്തെ ജനൽ തള്ളിത്തുറന്നാണ് അകത്തുകയറിയത്. വീട്ടുകാർ ഒച്ചവെച്ചതോടെ ഓടിമറഞ്ഞു. ഇതു തിങ്കളാഴ്ച രാത്രി ഒരുമണിക്കാണ് സംഭവിച്ചത്. സമീപത്തെ സത്യന്റെ വീട്ടിൽ കയറിയ മോഷ്ടാവ് അടുക്കളയിൽനിന്ന് ഭക്ഷണം കഴിച്ച് സ്ഥലം വിടുകയായിരുന്നു.
തുടർന്നാണ് സമീപത്തെ ബഷീറിന്റെ വീട്ടിൽ കയറിയത്. വീട്ടുകാർ ഒച്ചവെച്ചതോടെ രക്ഷപ്പെട്ടു. പുലർച്ച രണ്ടോടെയാണ് പ്രജീഷിന്റെ വീട്ടിൽ കയറിയത്. ഫറോക്ക് എസ്.ഐ ആർ.എസ്. വിനയന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.