പകൽ കാലിയായി ബസുകൾ; ഇരുട്ടുവീണാൽ ചുരത്തിനു മുകളിലേക്ക് ബസോടിക്കാൻ മടിച്ച് െക.എസ്.ആർ.ടി.സി
text_fieldsകോഴിക്കോട്: പകൽ മുഴുവൻ ഒന്നിനു പിറകെ ഒന്നായി ബസുകളോടും. ലിമിറ്റഡ് സ്റ്റോപ് മുതൽ ഡീലക്സ് വരെ 'വെറൈറ്റി' സർവിസുകൾ. രാത്രിയായാൽ എല്ലാം മാളത്തിലൊളിക്കും.
കുന്ദമംഗലം, താമരശ്ശേരി വഴി വയനാട് ഭാഗത്തേക്ക് കോഴിക്കോട്ടുനിന്നുള്ള കെ.എസ്.ആർ.ടി.സി സർവിസുകളുടെ കഥയാണിത്. യാത്രകളും യാത്രക്കാരും സജീവമായിട്ടും ചുരത്തിനു മുകളിലേക്ക് ഇരുട്ടുവീണാൽ ബസോടിക്കാൻ മടിക്കുകയാണ് െക.എസ്.ആർ.ടി.സി അധികൃതർ.
10 മണിക്കുശേഷം കോഴിക്കോട് ടെർമിനലിലെത്തുന്ന യാത്രക്കാരോട് കടുത്ത ക്രൂരതയാണ് കെ.എസ്.ആർ.ടി.സിയുടേത്. വിദൂരദേശങ്ങളിൽനിന്നും മറ്റും നിരവധി പേരാണ് ഇവിെട എത്തുന്നത്. ട്രെയിനിറങ്ങി വരുന്നവരും ബസ് പ്രതീക്ഷിച്ച് എത്തും. എന്നാൽ, 10 മണി കഴിഞ്ഞാൽ 11.30നാണ് ഒരു ബസുള്ളത്.
പെരിക്കല്ലൂരിലേക്കുള്ള ഈ ബസ് ചില ദിവസങ്ങളിൽ ഏെറ െവെകുകയും ചെയ്യും. കൃത്യസമയത്ത് എത്തിയാൽപോലും മൂന്നു ബസിലേക്കുള്ള യാത്രക്കാർ കാത്തിരിക്കുന്നുണ്ടാകും. അതിനിടെ കൈയൂക്കുള്ളവൻ ഇടിച്ചുകയറും. സ്ത്രീകളും വയോധികരും കുട്ടികളുമടക്കമുള്ളവർക്ക് പിന്നെയും കാത്തിരിപ്പാണ്. 'ശ്വാസംമുട്ടുന്ന' െടർമിനലിൽ വയനാട് ഭാഗത്തേക്കുള്ള കാത്തിരിപ്പുസ്ഥലത്ത് ഇരിക്കാൻപോലും കഴിയാത്ത തിരക്കാണ്. കോവിഡ്ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും കുത്തിനിറച്ചാണ് പാതിരായാത്ര. ഇത് മറ്റൊരു ഭീഷണിയാണ്.
േലാക്ഡൗണിനുമുമ്പ് ഇടവിട്ട് ബസുകളുണ്ടായിരുന്നതിനാൽ യാത്രക്കാർക്ക് ദുരിതം കുറവായിരുന്നു. 10.40ന് സുൽത്താൻ ബത്തേരിക്കും 11ന് മൈസൂരുവിലേക്കും ട്രിപ്പുണ്ടായിരുന്നു. എല്ലാം ഓർമകൾ മാത്രമായി.
ഒമ്പതു മണി കഴിഞ്ഞാൽ താമരശ്ശേരിക്കുള്ള ഓർഡിനറി സർവിസുകളും െക.എസ്.ആർ.ടി.സി നിർത്തലാക്കി. നിരവധി ഹ്രസ്വദൂര യാത്രക്കാരും പെരുവഴിലാവുകയാണ്.
വൻ തുക നൽകി സൂപ്പർഫാസ്റ്റ് ബസുകളിൽ പോകേണ്ട ഗതികേടിലാണ് പലരും. ഇവ എല്ലാ സ്റ്റോപ്പുകളിലും നിർത്തില്ലെന്ന ബുദ്ധിമുട്ട് വേറെയും. യാത്രക്കാർ ഇല്ലെന്നതാണ് ചില റൂട്ടുകളിൽ ബസ് ഓടിക്കാത്തതിന് കാരണമായി പറയുന്നത്. എന്നാൽ, വയനാട് ഭാഗത്തേക്കുള്ള യാത്രക്കാർ കുറവല്ലെന്നത് കോഴിക്കോട് െടർമിനലിലെത്തിയാൽ ആർക്കും ബോധ്യമാകുന്നതാണ്.
ജനപ്രതിനിധികൾക്കെല്ലാം മൗനം
സംസ്ഥാനത്തുതന്നെ പ്രധാന ദേശസാത്കൃത റൂട്ടായ വയനാട്ടിലേക്ക് രാത്രി െക.എസ്.ആർ.ടി.സി ബസുകളില്ലാതെ അങ്ങേയറ്റം കഷ്ടപ്പെടുേമ്പാഴും എം.എൽ.എമാരും എം.പിമാരും ഇടപെടുന്നില്ലെന്ന പരാതിയാണ് യാത്രക്കാർക്ക്. മുമ്പ് കെ.എസ്.ആർ.ടി.സിയുെട സർവിസുകളിൽ എം.എൽ.എമാർ പ്രേത്യക ശ്രദ്ധ പുലർത്തിയിരുന്നു. അവരുടെ ആവശ്യപ്രകാരം ബസുകളും ഓടിക്കാറുണ്ട്.
കോഴിക്കോട് എം.പിയും കോഴിക്കോട് നോർത്ത്, കുന്ദമംഗലം, െകാടുവള്ളി, തിരുവമ്പാടി, കൽപറ്റ എം.എൽ.എമാരും വിഷയത്തിൽ ഇടപെടണെമന്നാണ് ആവശ്യം. സംസ്ഥാനത്തിെൻറ മറ്റിടങ്ങളിലേക്കെല്ലാം ആവശ്യത്തിന് ബസുകൾ കോഴിക്കോട് വഴി രാത്രിയിൽ സർവിസ് നടത്തുന്നുണ്ട്. തിരുവനന്തപുരം, െകാട്ടാരക്കര, കുമളി, അടൂർ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കാസർകോട് ഭാഗേത്തക്കുള്ള വണ്ടികൾ ഇഷ്ടംപോലെയുണ്ട്.
സ്വകാര്യ ബസ് സർവിസുകളും ട്രെയിൻ സർവിസുകളും ഉള്ളതാണ് ഈ റൂട്ടുകളിൽ പലതും. എന്നാൽ, രാത്രിയിൽ കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന താമരശ്ശേരി, വയനാട് റൂട്ടിൽ ബസില്ലെന്നതാണ് ശ്രദ്ധേയം.
താമരശ്ശേരി വരെ ഓർഡിനറി സർവിസുകളും വയനാട്ടിലേക്ക് മറ്റു സർവിസുകളും നടത്തി നട്ടപ്പാതിരയിലെ കാത്തിരിപ്പ് അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുെട ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.