വിജേഷിന്റെ ചികിത്സക്ക് നാടൊരുമിക്കുന്നു
text_fieldsഎലത്തൂർ: ഇരു വൃക്കകളും തകരാറിലായ മൊകവൂർ കാവ് കുളങ്ങര താമസിക്കുന്ന വിജേഷിന്റെ (33) ചികിത്സക്ക് സഹായം തേടുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണിപ്പോൾ. ഭാര്യയും കുട്ടിയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വിജേഷിന്റെ അസുഖം കുടുംബത്തിനെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ചികിത്സക്കുള്ള ഭാരിച്ച തുക കുടുംബത്തിന് താങ്ങുവാനുള്ള സ്ഥിതിയില്ലാത്തതിനാൽ ‘കാവു കുളങ്ങര വിജേഷ് ചകിത്സ സഹായ കമ്മറ്റി’ രൂപവത്കരിച്ചു.
വനം മന്ത്രി എ.കെ. ശശlന്ദ്രൻ, മേയർ ബീന ഫിലിപ്, എം.കെ. രാഘവൻ എം.പി, വാർഡ് കൗൺസിലർ എസ്.എം. തുഷാര എന്നിവർ രക്ഷാധികാരികളാണ്. സുരേഷ് മൊകവുർ (ചെയർ), ടി.കെ. അജിത്ത് കുമാർ (കൺ), വി.പി. പവിത്രൻ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. കാരന്നൂർ സർവിസ് സഹകരണ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/c No: - KRNRO80190001472,IFSC :- icic OOOO104,Karanur co-op Bank. Google pay No: 9946879006. കൺവീനർ: Mob. 9447784943.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.