സാമ്പത്തിക തട്ടിപ്പ്: പൊലീസ് ‘കരിമ്പട്ടിക’യിലെ 10 സ്ഥാപനങ്ങൾ കോഴിക്കോട് ജില്ലയിലേത്
text_fieldsകോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് സാധ്യത ചൂണ്ടിക്കാട്ടി സർക്കാറും പൊലീസും ‘കരിമ്പട്ടിക’യിൽ പെടുത്തിയ പത്ത് സ്ഥാപനങ്ങൾ പ്രവർത്തിച്ചത് കോഴിക്കോട്ട്. ചേളന്നൂർ കുമാരസ്വാമിയിലെ അമൃത നിധി ലിമിറ്റഡ്, അത്തോളിയിലെ കാലിക്കറ്റ് നിധി ലിമിറ്റഡ്, കണ്ടംകുളത്തെ സിറ്റിഫിനാ ലിമിറ്റഡ്, എളേറ്റിലെ എസ്കോ ലിമിറ്റഡ്, പാലാഴിയിലെ ഫോർട്ട് ലൈഫ് ലിമിറ്റഡ്, ചെറുവണ്ണൂരിലെ കോഡിഷ് നിധി ലിമിറ്റഡ്, കാരന്തൂരിലെ മലബാർ പ്രാർഥന ലിമിറ്റഡ്, താമരശ്ശേരിയിലെ പ്രീഷ്യസ് നിധി ലിമിറ്റഡ്, പുതിയറയിലെ ടി.എം.സി പന്തളം നിധി ലിമിറ്റഡ്, പാളയം ചിന്താവളപ്പിലെ പ്രാർഥന നിധി ലിമിറ്റഡ് എന്നിവയിലാണ് പണമോ സ്വർണമ, ഭൂമിയോ നിക്ഷേപിക്കുകയോ പണയും വെക്കുകയോ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചത്.
വിവിധ കോണുകളിൽനിന്നുള്ള പരാതികൾക്കു പിന്നാലെ ഇവയിൽ ഒട്ടുമിക്കതും നേരത്തെതന്നെ പ്രവർത്തനം അവസാനിപ്പിച്ചതാണ്. ചിലത് പേരുമാറ്റി വീണ്ടും പ്രവർത്തനം തുടങ്ങിയെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സംസ്ഥാനത്ത് 14 ജില്ലകളിലുമായി 537 ധനകാര്യ സ്ഥാപനങ്ങളെയാണ് പൊലീസ് കരിമ്പട്ടികയിൽപെടുത്തി പട്ടിക പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.