വായ്പ തിരിച്ചടച്ചത് അംഗീകരിക്കാതെ ധനകാര്യ സ്ഥാപനം: സത്യഗ്രഹത്തിനൊരുങ്ങി കുടുംബം
text_fieldsകോഴിക്കോട്: വായ്പയെടുത്ത 12 ലക്ഷം രൂപയുടെ തിരിച്ചടവ് തുക മണപ്പുറം ഫിനാൻസ് മാവൂർ റോഡ് ബ്രാഞ്ച് മുൻ മാനേജർ തട്ടിയെടുത്തെന്ന് ആരോപിച്ച് മലപ്പുറം എടയൂർ സ്വദേശി എം. സുരേഷ്. ഇതിൽ നടപടി ആവശ്യപ്പെട്ട് കുടുംബത്തോടൊപ്പം അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്ന് സുരേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2018 ജനുവരി 23 നു സ്വകാര്യ സ്ഥാപനത്തിെൻറ ലൈസൻസും ആധാരവും ഈട് നൽകി 12 ലക്ഷം രൂപ വായ്പയെടുക്കുകയും തുടർന്ന് മുടക്കമില്ലാതെ വായ്പ അടച്ചു വരുകയും ചെയ്തു. എന്നാൽ, ബ്രാഞ്ചിൽ പുതുതായി വന്ന മാനേജർ ലോൺ ക്ലോസ് ചെയ്യിപ്പിക്കുന്നതിനായി ആദ്യഘട്ടമായി 2021 ജനുവരി 25ന് 9,25,000 രൂപയും തുടർന്ന് 28 ന് 80,000 രൂപയും കൈപ്പറ്റി. ലോൺ ക്ലോസിനെന്ന് പറഞ്ഞ് 3500 രൂപ ഗൂഗ്ൾ പേ വഴിയും ഈടാക്കി.
എന്നാൽ, ജൂൺ 25 നു രേഖകൾ തിരികെ ലഭിക്കുന്നതിന് സ്ഥാപനത്തെ സമീപിച്ചപ്പോഴാണ് കബളിപ്പിച്ചതായി അറിഞ്ഞത്. പൊലീസിലും സ്ഥാപനത്തിലും തൃശൂർ ഹെഡ് ഓഫിസിലും പരാതി സമർപ്പിച്ചെങ്കിലും മറുപടി ഉണ്ടായില്ല. വാർത്തസമ്മേളനത്തിൽ എം. സുരേഷ്, സുധീഷ് അത്തോളി, ഫൈസൽ ബാബു, എം. സുജിൻ, എം. ബാലൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.