എ.ടി.എം ബാറ്ററി മുറിയിൽ അഗ്നിബാധ
text_fieldsപന്തീരാങ്കാവ്: കനറാ ബാങ്കിെൻറ എ.ടി.എമ്മിനു പിറകുവശത്തെ ബാറ്ററി മുറിയിലെ അഗ്നിബാധ തക്കസമയത്ത് കണ്ടെത്തി നിയന്ത്രണ വിധേയമാക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. കനറാ ബാങ്ക് പന്തീരാങ്കാവ് ബ്രാഞ്ച് കെട്ടിടത്തിലെ താഴത്തെ നിലയിലെ എ.ടി.എം കൗണ്ടറിലാണ് വെള്ളിയാഴ്ച പുലർച്ച അഗ്നിബാധ ശ്രദ്ധയിൽപെട്ടത്. അങ്ങാടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് എ.ടി.എമ്മിൽനിന്ന് പുക ഉയരുന്നത്
ആദ്യം കണ്ടത്. ഉടൻ മീഞ്ചന്ത അഗ്നി ശമന നിലയത്തിൽനിന്ന് അസി.സ്റ്റേഷൻ ഓഫിസർമാരായ വി.കെ.ബിജു, ഇ.ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനയെത്തി തീയണച്ചു. തീപിടിച്ച മുറി അടഞ്ഞു കിടന്നതിനാൽ എ.സി സ്ഥാപിച്ച ഭാഗത്തെ പ്ലൈവുഡ് പൊളിച്ച് ഉള്ളിൽ കടന്നാണ് തീയണച്ചത്. മുറിക്കകത്ത് പുക നിറഞ്ഞതിനാൽ ശ്വസന സംവിധാനങ്ങൾ ധരിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ഫയർ റെസ്ക്യൂ ഓഫിസർമാരായ ജിതിൻ, ജാഹിർ എന്നിവർ ചേർന്ന് ബാറ്ററി ടെർമിനലുകൾ മാറ്റിയ ശേഷം തീ കെടുത്തുകയായിരുന്നു. ബാറ്ററികൾക്ക് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് അഗ്നിബാധക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.