പാളയത്ത് തീപിടിത്തം; ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു
text_fieldsകോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിെൻറ മൂന്നാം നിലയിൽ തീപിടിത്തം. പേപ്പർ പ്ലേറ്റ്, ഗ്ലാസ് എന്നിവ സൂക്ഷിച്ച ഗോഡൗൺ മുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് നാലരയോെട അഗ്നിബാധയുണ്ടായത്.
ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ടി.കെ സെൻറർ എന്ന കെട്ടിടത്തിെൻറ മൂന്നാം നിലയിൽ അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപടർന്നത്. ൈവദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
കനത്ത പുക ഉയർന്നതോടെ എവിടെ നിന്നാണ് തീ പടരുന്നതെന്നറിയാൻ പ്രയാസമായി. കെട്ടിടത്തിലെ എല്ലാ മുറികളും അടഞ്ഞുകിടക്കുകയായിരുന്നതിനാൽ ഉറവിടം കണ്ടെത്തൽ പ്രയാസമായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വെള്ളയിൽ, മീഞ്ചന്ത സ്റ്റേഷനുകളിൽനിന്ന് ഫയർ യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. വെള്ളയിൽ സ്റ്റേഷൻ ഓഫിസർ പി. സതീഷ്, അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ബഷീർ, മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ വി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.