നഗരത്തിലെ കുളങ്ങളിൽ ഇനി മീൻ വളരും
text_fieldsകോഴിക്കോട്: ചിറകളുടെ നഗരമായ കോഴിക്കോട്ടെ പൊതുകുളങ്ങളിൽ മത്സ്യം വളർത്താൻ ധാരണ. തിരുവണ്ണൂർ വാർഡിൽപെട്ട തിരുവണ്ണൂർ കോർപറേഷൻ കുളം, കുറ്റിച്ചിറ വാർഡിലെ കുറ്റിച്ചിറ, അത്താണിക്കലിലെ ഗരുഡൻ കുളം, താമരക്കുളം, ചക്കോരത്തുകുളം വാർഡിലെ ബിലാത്തിക്കുളം, കല്ലായി വാർഡിലെ പൊക്കാവ് കുളം, കൈതക്കുളം എന്നിവയിലാണ് ആദ്യഘട്ടത്തിൽ മീൻവളർത്തൽ ആരംഭിക്കുക.
ഈ കുളങ്ങളിൽ മത്സ്യം വളർത്താൻ അനുമതി നൽകണമെന്ന് അപേക്ഷിച്ച് മത്സ്യഭവൻ ഒാഫിസർ നഗരസഭയെ സമീപിച്ചിരുന്നു. ഇതിെൻറയടിസ്ഥാനത്തിൽ മീൻ വളർത്താൻ അനുമതി നൽകാൻ നഗരാസൂത്രണ സ്ഥിരം സമിതിയിൽ ധാരണയായി.
ബുധനാഴ്ച നടക്കുന്ന നഗരസഭ കൗൺസിൽ യോഗം അന്തിമാംഗീകാരം നൽകുന്ന കാര്യം പരിഗണിക്കും. ഏറ്റവും വിസ്തൃതിയുള്ള കുറ്റിച്ചിറയിലടക്കം മിക്കയിടത്തും ഇപ്പോൾ തന്നെ മത്സ്യങ്ങൾ വളരുന്നുണ്ട്. മാനാഞ്ചിറ, നീലിച്ചിറ എന്നിവയടക്കം വെള്ളമെടുക്കുന്ന കുളങ്ങളിലും മത്സ്യങ്ങളുണ്ട്.
നിലവിലുള്ള മത്സ്യങ്ങൾക്ക് അപകടമില്ലാത്തവിധം ഒരേയിനം മീനുകളെ വളർത്തുന്ന കാര്യം പരിഗണിക്കും.മീൻവളർത്തലിെൻറ ചുമതല മത്സ്യഭവനെ ഏൽപിക്കാനാണ് ആലോചന. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഗരുഡൻ കുളമടക്കമുള്ള സ്ഥലങ്ങളിലെ മീൻവളർത്തൽ സന്ദർശകരെ ആകർഷിക്കാനും സഹായമാകുമെന്നാണ് പ്രതീക്ഷ. നിറയെ ചിറകളുണ്ടായിരുന്ന കോഴിക്കോട്ട് പകുതിയിലേറെ പലകാലത്തായി നികത്തിക്കഴിഞ്ഞു.
ആനക്കുളവും മുതലക്കുളവും കണ്ടംകുളവുമെല്ലാം വർഷങ്ങൾക്കുമുമ്പ് വേനലിലും നിറഞ്ഞിരിക്കുന്ന കുളങ്ങളായിരുന്നു.പള്ളികളോടും ക്ഷേത്രങ്ങളോടും ചേർന്നും നിരവധി കുളങ്ങളാണ് നഗരത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.