Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴുവരിച്ച മീൻ...

പുഴുവരിച്ച മീൻ പിടികൂടി; ഇന്ന്​ ആർ.ഡി.ഒ മുമ്പാകെ ഹാജരാക്കും

text_fields
bookmark_border
പുഴുവരിച്ച മീൻ പിടികൂടി; ഇന്ന്​ ആർ.ഡി.ഒ മുമ്പാകെ ഹാജരാക്കും
cancel

കോഴിക്കോട്​: ദേശീയപാതയിൽ മോഡേൺ ബസാറിന്​ സമീപം പുഴുവരിച്ച ഒരു ലോറി മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. നിർത്തിയിട്ട ലോറിയിൽ നിന്ന്​ ദുർഗന്ധം വന്നതിനെ തുടർന്ന്​ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു.30 കിലോയോളം കൊള്ളുന്ന 50 ബോക്​സുകളിൽ നിറച്ച ചൂട മത്സ്യമാണ്​ പിടികൂടിയത്​.

കൊൽക്കത്തയിൽ നിന്ന്​ ദിവസങ്ങൾക്കുമുമ്പ്​ കയറ്റിവിട്ടതാണെന്നും തങ്ങൾ വേണ്ടെന്ന്​ അറിയിച്ചിട്ടുണ്ടെന്നും ഉടമകൾ വിശദീകരിച്ചെങ്കിലും വ്യക്​തത വരാത്തതിനാൽ ലോറി കസ്​റ്റഡിയിലെടുത്ത്​ കോർപറേഷൻ യാർഡിൽ സൂക്ഷിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ്​ അധികൃതരെത്തി, മീൻ ഉപയോഗശൂന്യമാണെന്നും ഉടൻ നശിപ്പിക്കണ​െമന്നും റിപ്പോർട്ട്​ നൽകി. ലോറിയും മീനും​ ശനിയാഴ്​ച ആർ.ഡി.ഒ മുമ്പാകെ ഹാജരാക്കും.കോർപറേഷൻ ഹെൽത്ത്​ ഇൻസ്​പെക്​ടർമാരായ ഷജിൽ കുമാർ, എച്ച്​​.ഐ ഒ.പി. ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishWorm-eaten fishrdo
Next Story