ഇൗ മത്സ്യം വിഴുങ്ങിയത് 21 അലങ്കാരക്കല്ലുകൾ
text_fieldsകോഴിക്കോട്: കല്ല് വിഴുങ്ങുന്ന മീൻ എന്ന് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു മീനുണ്ട് സിൽവർ ഹിൽസ് ഹയർ െസക്കൻഡറി സ്കൂളിലെ അക്വേറിയത്തിൽ. അക്വേറിയത്തിൽ ഭംഗിക്കായി നിക്ഷേപിച്ച കല്ലുകളിൽ 21 എണ്ണമാണ് ഇൗ മീൻ വിഴുങ്ങിയത്. അക്വേറിയത്തിൽ വളർത്തുന്ന അറോണ എന്ന മത്സ്യമാണ് അലങ്കാരക്കല്ലുകൾ വിഴുങ്ങിയത്. എട്ടു വയസ്സുള്ള മത്സ്യത്തിന് വയറുവീർത്ത് ചലിക്കാൻപോലുമാകാതെയായപ്പോൾ സ്കൂൾ അധികൃതർ ഡോക്ടറുടെ സഹായം തേടുകയായിരുന്നു. ഫോട്ടോ കണ്ടപ്പോൾ ആദ്യം ട്യൂമറാണ് എന്നു കരുതിയെന്ന് പെരുവണ്ണാമൂഴി ഐ.സി.എ.ആർ കൃഷി വിജ്ഞാൻ കേന്ദ്രയിലെ ഫിഷറീസ് സബ്ജക്റ്റ് മാറ്റർ സ്പെഷലിസ്റ്റ് ഡോ. ബി. പ്രദീപ് പറഞ്ഞു.
പിന്നീട് മത്സ്യത്തെ നേരിട്ട് കണ്ടപ്പോഴാണ് ട്യൂമറല്ലെന്ന് വ്യക്തമായത്. വയറിൽനിന്ന് കല്ലുകളുടെ കിലുക്കം അറിയാൻ സാധിച്ചതോെട കല്ലുകൾ വിഴുങ്ങിയതാണെന്ന് മനസ്സിലായി. പിന്നീട് അവ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു. മത്സ്യത്തെ മയക്കി വായിലൂടെ ഓരോ കല്ലുകളായി പുറത്തെടുക്കുകയായിരുന്നു. കൂടുതൽ സമയം വെള്ളത്തിന് പുറത്ത് എടുത്തിടാൻ കഴിയാത്തതിനാൽ ഇടക്കിടെ വെള്ളത്തിലിട്ടും പിന്നീട് പുറത്തെടുത്തുമാണ് കല്ലുകളെല്ലാം ഒഴിവാക്കിയത്.
ഗോൾഡൻ ഫിഷിനെയാണ് ഈ മത്സ്യത്തിന് ഭക്ഷണമായി നൽകിയിരുന്നത്. അറോണയിൽനിന്ന് രക്ഷപ്പെടാനായി ഗോൾഡൻ ഫിഷ് കല്ലുകൾക്കിടയിൽ ഒളിക്കുകയും കല്ലുകളോടു കൂടി ഇവയെ വിഴുങ്ങുകയും ചെയ്തതായിരിക്കാം എന്നാണ് ഡോക്ടറുടെ നിഗമനം. ഇത്തരം വസ്തുക്കൾ ഇവ തുപ്പിക്കളയേണ്ടതാണ്. എന്നാൽ, മിനുസമേറിയ പ്രതലങ്ങളുള്ള കല്ലായതിനാൽ അവ വിഴുങ്ങിപ്പോയതാകാമെന്നും ഡോക്ടർ പറയുന്നു.
കല്ലുകൾ വയറിനുള്ളിലായിരുന്നപ്പോൾ അക്വേറിയത്തിനു മുകളിലേക്ക് വരാൻ കഴിയാതെ അടിയിൽതന്നെ കഴിയുകയായിരുന്നു. നവംബർ 21നാണ് കല്ലുകെളല്ലാം പുറത്തെടുത്തത്. പരീക്ഷണം എന്ന നിലയിലാണ് ഇത് ചെയ്തത്. നിലവിൽ മത്സ്യത്തിന് പ്രശ്നങ്ങളില്ല. വയർ ചെറുതായി ചുരുങ്ങുന്നുണ്ട്. അക്വേറിയത്തിെൻറ മുകളിലേക്ക് വരാനും തുടങ്ങി. എന്നാലും ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.