പരസ്യമുക്തമായി പ്രഖ്യാപിച്ച മാനാഞ്ചിറയിൽ കൊടിതോരണങ്ങൾ
text_fieldsകോഴിക്കോട്: പരസ്യനിരോധന മേഖലയായി നഗരസഭ പ്രഖ്യാപിച്ച മാനാഞ്ചിറ സ്ക്വയറിനു ചുറ്റും നിറയെ കൊടിതോരണങ്ങൾ. സി.പി.എം ജില്ല സമ്മേളന ഭാഗമായുള്ള കൊടിതോരണങ്ങളാണ് മാനാഞ്ചിറക്കു ചുറ്റും നിറഞ്ഞത്.
നേരത്തേ നിറയെ പരസ്യത്തിൽ മുങ്ങാറുള്ള മാനാഞ്ചിറയും പരിസരവും ഏറെ പണിപ്പെട്ടാണ് പരസ്യമുക്തമാക്കിയത്. പഴയ അൻസാരി പാർക്കും ടാഗോർ പാർക്കും മൈതാനവും ചിറയുമെല്ലാം ഒന്നിപ്പിച്ച് സ്ക്വയർ നിർമിച്ചപ്പോൾ പരസ്യവിമുക്ത മേഖലയായി പ്രഖ്യാപിക്കുകയായിരുന്നു.
അന്നുമുതൽ പരസ്യങ്ങൾ കാര്യമായി കാണാറില്ലാത്ത സ്ക്വയറിൽ ഇടക്ക് വീണ്ടും പരസ്യം നിറഞ്ഞിരുന്നെങ്കിലും സ്ക്വയർ നവീകരണ കാലത്തായിരുന്നു അത്.
അതിനുശേഷം വീണ്ടും നിരോധനം നടപ്പാക്കി നഗരസഭ ആരോഗ്യ വിഭാഗം പിഴ ചുമത്തി വരുകയായിരുന്നു. ഭരണകക്ഷിതന്നെ ഇപ്പോൾ നിയമം കാറ്റിൽപറത്തിയതോടെ മറ്റു സംഘടനകളുടെ പരസ്യങ്ങളും വരുംദിവസങ്ങളിൽ നിറയുമെന്ന ആധിയിലാണ് നഗരവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.