പ്രളയഫണ്ട് തട്ടിപ്പ്, നടപടിക്രമങ്ങളിലെ വേഗത മുതലെടുത്ത്
text_fieldsകോഴിേക്കാട്: സസ്പെൻഷനിലായ റവന്യൂ ഉേദ്യാഗസ്ഥൻ ഉമാകാന്തൻ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയത് സർക്കാർ നടപടിക്രമങ്ങളിലെ വേഗത മുതലെടുത്ത്. 2018ലെ പ്രളയബാധിതർക്ക് പെട്ടെന്ന് ദുരിതാശ്വാസ തുക നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി പല ഓഫിസുകളിൽനിന്നും റവന്യൂ ഉദ്യോഗസ്ഥരെ കലക്ടറേറ്റിൽ നിയമിച്ചിരുന്നു. അന്ന് വില്ലേജ് ഓഫിസറായിരുന്നു ഉമാകാന്തൻ. അർഹരല്ലാത്ത പലർക്കും തുക കിട്ടിയിരുന്നെങ്കിലും എല്ലാം തിരിച്ചടപ്പിച്ചിരുന്നു. എന്നാൽ, ചേവായൂർ വില്ലേജിൽെപ്പട്ട സ്ത്രീയുടെ അക്കൗണ്ടിലെത്തിയ തുക തിരിച്ചടച്ചില്ല. ഉമാകാന്തെൻറ സഹോദരിയാണ് ഈ സ്ത്രീയെന്നാണ് വിവരം. 77,600 രൂപ അക്കൗണ്ടിലെത്തിയതെങ്ങനെയെന്നറിയില്ലെന്നാണ് സ്ത്രീ മൊഴി നൽകിയത്. ഈ പണം മുഴുവൻ അക്കൗണ്ടിൽനിന്ന് പിൻവലിച്ചിട്ടുമുണ്ട്.
തട്ടിപ്പ് നടത്തിയതിനുശേഷം സ്ഥാനക്കയറ്റം ലഭിച്ച ഉമാകാന്തൻ താമരശ്ശേരി താലൂക്കിൽ ജൂനിയർ സൂപ്രണ്ടായാണ് ജോലി നോക്കിയിരുന്നത്. പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് ഉത്തരമേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് മാറിയത്. റവന്യൂ ജീവനക്കാരുടെ ക്രമക്കേടുകളും മറ്റും അന്വേഷിക്കുന്ന ഓഫിസിൽ തന്നെയാണ് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻ ജോലിയെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് പുറത്തായതോടെ തുക തിരിച്ചടക്കാൻ ഉമാകാന്തൻ ശ്രമിച്ചിരുന്നു. എന്നാൽ, സംഭവം പത്രവാർത്തയായതോടെ ജില്ല ഭരണകൂടം കർശന നിലപാടെടുത്തു.
പതിനായിരം രൂപ വരെയാണ് 2018ൽ പ്രളയ ദുരിതാശ്വാസമായി നൽകിയത്. ആദ്യഗഡുവായി 6200 ഉം പിന്നീട് 3800ഉം രൂപയാണ് പ്രളയബാധിതർക്ക് കെമാറിയത്. ജില്ലതലത്തിൽ പണം കൈമാറിയതിൽ വ്യാപകമായി അപാകമുണ്ടായതിനാൽ 2019ൽ തിരുവനന്തപുരത്തുനിന്ന് നേരിട്ട് തുക വിതരണം ചെയ്യുകയായിരുന്നു.2019ലെ ധനസഹായം കിട്ടാത്ത നിരവധി പേർ ജില്ലയിലുണ്ട്. 2018ലെ ബാധിതരിൽ 1200 പേരുടെ തുക ഇപ്പോഴും ട്രഷറിയിലുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമല്ലാത്തതിനാലാണ് തുക വിതരണം ചെയ്യാൻ പറ്റാത്തതെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.