ഒഴുക്ക് നിലച്ചു; കളനിറഞ്ഞ കനാലിൽ മാലിന്യം നിറയുന്നു
text_fieldsകോഴിക്കോട്: നഗരത്തിെൻറ സ്വന്തം കനോലി കനാൽ വീണ്ടും പായലും കളയും മൂടി പച്ചപുതച്ചു. കാണാൻ ഭംഗിയുണ്ടെങ്കിലും ഒഴുക്ക് നിലച്ചതോടെ മാലിന്യങ്ങളും പാഴ്വസ്തുക്കളും കെട്ടിക്കിടക്കുകയാണ്. വർഷം തോറും നടക്കാറുള്ള കളയും പായലും നീക്കൽ ഇത്തവണയും വേണ്ടിവരുമെന്ന് ചുരുക്കം. ശാശ്വതമായ പരിഹാരം കാണാതെ കനോലി കനാലിൽ കോടികൾ ഒഴുക്കിവിടുന്നതിലാണ് കോർപറേഷൻ അധികൃതർക്കും താൽപര്യം. ബോട്ട് വരെ ഓടിക്കണമെന്ന് അധികൃതർ സ്വപ്നം കണ്ട ജലപാതയാണ് കളനിറഞ്ഞ് ഒഴുക്ക് നിലച്ചത്.
അടിവേര് വരെ മാന്തുന്ന യന്ത്രമുപയോഗിച്ച് കഴിഞ്ഞ വർഷം പായലും കളയും നീക്കിയിരുന്നു. ശാസ്ത്രീയമായ ഈ രീതിയിൽ കളനീക്കിയ ഇടങ്ങളിൽ വീണ്ടും മുളച്ചുപൊന്തിയിട്ടില്ല. കനോലി കനാലിന് ഏറ്റവും കൂടുതൽ വീതിയുള്ള സരോവരം പാർക്കിന് സമീപത്ത് കനാൽ പൂർണമായും വൃത്തിയാക്കിയിട്ടുണ്ട്. എന്നാൽ, മറ്റിടങ്ങളിൽ സ്ഥിതി പരിതാപകരമാണ്. കനാലോരത്ത് കാടുമൂടിക്കിടക്കുകയാണ്. കാടുവെട്ടാൻ തുടങ്ങിയെങ്കിലും കള നീക്കം െചയ്യാൻ നടപടി തുടങ്ങിയിട്ടില്ല.
മലിനജലം കനാലിലേക്ക് ഒഴുക്കുന്നതിനെതിരെ കോർപറേഷൻ നേരത്തേ കർശനമായി ഇടപെട്ടിരുന്നു.ഇത്തരം സ്ഥാപനങ്ങളുടെ േപരുകൾ പരസ്യപ്പെടുത്തുകയും ചെയ്തു. മലിനജലം ഒഴുക്കാനുള്ള പൈപ്പുകൾ നീളുന്നത് കനാലിലേക്കാണ്.
കനാലിനോട് ചേർന്നാണ് ചിലയിടങ്ങളിൽ ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നത്. കനാലിെൻറ ഒരോ ഭാഗവും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും പരിപാലനത്തിനായി ഏറ്റെടുത്തിരുന്നു. ഓരോ പ്രദേശത്തും ഓരോ 'ഹരിത കേന്ദ്രം' സ്ഥാപിക്കാനും ഹരിത ഗാർഡിനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.
കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് മാലിന്യം കുറഞ്ഞതിനാൽ കനാലിലെ വെള്ളം തെളിനീരായി മാറിയിരുന്നു. വെള്ളത്തിെൻറ പി.എച്ച് മൂല്യവും ഓക്സിജെൻറ അളവും കൂടിയിരുന്നു. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കുറഞ്ഞതായി സി.ഡബ്ല്യു.ആർ.ഡി.എമ്മിെൻറ പഠനത്തിൽ തെളിഞ്ഞിരുന്നു. അന്ന് ലോക്ഡൗൺ അവസാനിച്ചതിന് പിന്നാലെ കനാൽ പഴയപടിയായി. ഇത്തവണ കോവിഡ് കാലത്തും മാലിന്യങ്ങൾ കനാലിലെത്തുന്നുണ്ട്. ഇത്തവണ േലാക്ഡൗണിലും മാലിന്യങ്ങൾക്ക് കുറവില്ല. ആഴം കൂട്ടാൻ ജലവിഭവ വകുപ്പിന് ഏഴരക്കോടി രൂപ കോർപറേഷൻ കൈമാറിയിരുന്നു. എന്നാൽ, പ്രവൃത്തികൾ കാര്യമായി മുന്നോട്ടുനീങ്ങുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.