മായം കലർന്ന് മധുരം: ആര് പൂട്ടിടും?
text_fieldsകോഴിക്കോട്: മായംകലർന്ന ശർക്കര പിടികൂടാൻ കടകളിൽ പരിശോധന കർശനമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്. എന്നാൽ, ഇത്തരം ശർക്കരക്ക് ആര് പൂട്ടിടുമെന്ന കാര്യത്തിൽ ഇരുട്ടിൽതപ്പുകയാണ് അധികൃതർ.
തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുInspections at shops to catch adulterated sugar Namaki Food Safety Department.ന്ന സിന്തറ്റിക് ഡൈ ആയ റൊഡോമിൻ-ബി കലർന്ന ശർക്കരയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് പിടിച്ചെടുത്തത്.
വലിയങ്ങാടി, ചക്കിട്ടപാറ എന്നിവിടങ്ങളിൽനിന്നായി 2500 കിലോ ശർക്കരയാണ് ഒരാഴ്ചക്കിടെ ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയത്. പിടിച്ചെടുത്തവയുടെ സാമ്പിൾ കൂടുതൽ പരിശോധനക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.
തമിഴ്നാട്ടിൽനിന്നാണ് ഇത്തരത്തിൽ നിറം കലർത്തിയ ശർക്കര കേരളത്തിലെ മാർക്കറ്റിൽ എത്തുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയനുസരിച്ച് മാർക്കറ്റിൽ എത്തുന്ന 20 ശതമാനം ശർക്കരയിലാണ് കൃത്രിമം കണ്ടെത്തിയത്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമീഷണർ സക്കീർ ഹുസൈൻ അറിയിച്ചു.
ബില്ല് സൂക്ഷിച്ചാൽ രക്ഷപ്പെടാം
ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ വ്യാപാരികൾ കൃത്യമായ ബില്ലും ലേബലും സൂക്ഷിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമീഷണർ സക്കീർ ഹുസൈൻ പറഞ്ഞു. ബില്ലും ലേബലും കോടതിയിൽ ഹാജരാക്കിയാൽ വ്യാപാരികൾക്ക് നിയമനടപടിയിൽനിന്ന് രക്ഷപ്പെടാനാവും. വ്യാപാരികളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് അവ ഉൽപാദിപ്പിക്കുന്ന സ്ഥലങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പുമായി ബന്ധപ്പെട്ട് വിവരമറിയിക്കും. അതിർത്തിയിൽ പരിശോധന നടത്തിയതിനുശേഷം ഇവ സംസ്ഥാനത്തേക്ക് കടത്തിവിടുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.