കരിങ്കുരങ്ങിനെ വേട്ടയാടിയെന്ന കേസിലെ പ്രതിയെ മര്‍ദിച്ച ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ക്ക് ജയില്‍ ശിക്ഷ
text_fieldsതാമരശ്ശേരി: വനത്തിൽ കയറി കരിങ്കുരങ്ങിനെ വേട്ടയാടിയ കേസിലെ പ്രതിയെ മര്‍ദിച്ചെന്ന പരാതിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ക്ക് മൂന്നുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച് താമരശ്ശേരി കോടതി. പുതുപ്പാടി മൈലള്ളാംപാറ ശാശ്ശേരി വര്‍ഗീസിനെ മര്‍ദിെച്ചന്ന് കാണിച്ച് മകന് നല്കിയ പരാതിയിലാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ. രാജീവ് കുമാറിനെ മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്.
2016ൽ കരിങ്കുരങ്ങിനെ വേട്ടയാടിയ കേസില്‍ ഏതാനും പ്രതികള്‍ പിടിയിലായതിന് പിന്നാലെ കേസിലെ പ്രധാന പ്രതിയായ ശാശ്ശേരി വർഗീസ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കോഴിക്കോട് ജയിലിലെത്തിക്കാനായി വനപാലകര്‍ക്ക് കൈമാറിയതിനെ തുടര്‍ന്ന് കോടതിക്ക് സമീപത്തുള്ള ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിച്ചു. അല്‍പ്പ സമയത്തിനകം വർഗീസ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിതാവിനെ വനപാലകര്‍ ക്രൂരമായി മര്‍ദിെച്ചന്ന് കാണിച്ച് വര്‍ഗീസിന്റെ മകന് സോജോ താമരശ്ശേരി കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തിലാണ് അന്ന് െഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആയിരുന്ന എം.കെ. രാജീവ് കുമാറിനെ മൂന്നുമാസത്തേക്ക് ശിക്ഷിച്ച് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് അല്‍ഫാ മമായ് ഉത്തരവായത്.കേസില്‍ മൂന്ന് വനപാലകര്‍ കൂടി പ്രതിയാണ്.ഇവരുടെ വിസ്താരം നടന്നു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.