മുൻ എം.എൽ.എ എം.കെ പ്രേംനാഥിന് ചികിത്സ നിഷേധിച്ച സംഭവം: അന്വേഷണം വേണമെന്ന് ലോക് താന്ത്രിക് യുവ ജനതാ ദൾ
text_fieldsകോഴിക്കോട് : വടകര മുൻ എം.എൽ.എയും എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന എം. കെ. പ്രേംനാഥിനെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോ. ജെയിംസ് ജോസ് അവശനിലയിൽ തെൻറ അടുത്ത് ചികിത്സക്ക് എത്തിയ പ്രേംനാഥിനെ പരിശേധിക്കുവാൻ പോലും തയ്യാറാവതെ കൂടെയുള്ളവരോട് തട്ടികയറുകയായിരുന്നു.
കൃത്യമായ ചികിത്സ നൽക്കാൻ തയ്യാറാവാതെ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളി വിട്ട സംഭവം അന്വേഷണം നടത്തി കുറ്റകാരനായ ഡോക്ടർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്, കെ.രജീഷ്, ഹാപ്പി. പി. അബു, കെ.ടി.ഹാഷിം , എ. രബിജ , കെ.പി.സായന്ത് , ജോഷി മംഗലശ്ശേരി, ഭഗത് റൂഫസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.