കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നാല് സുരക്ഷാ ജീവനക്കാരെ നിയമിച്ചു
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഒഴിവുള്ള മറ്റു തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിലെ നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. വികസന സമിതിയുടെ 2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള വരവ്-ചെലവ് കണക്കുകള്‍ സൂപ്രണ്ട് ഡോ. കെ.സി. രമേശന് അവതരിപ്പിച്ചു.
ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളും ചര്‍ച്ച ചെയ്തു. സൂപ്രണ്ട് ഡോ.കെ.സി. രമേശന് സ്വാഗതം പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ ടി. റനീഷ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.വി. ആശ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.