Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രാൻസ്ജെൻഡറുകൾക്ക്...

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സക്ക് നിർദേശം

text_fields
bookmark_border
ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സക്ക് നിർദേശം
cancel

കോ​ഴി​ക്കോ​ട്: ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ്, ഗ​വ. ബീ​ച്ച് ആ​ശു​പ​ത്രി എ​ന്നി​വ​യ​ട​ക്കം എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം. ലിം​ഗ-​ലൈം​ഗി​ക ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ന​ർ​ജ​നി​യു​ടെ പ്ര​സി​ഡ​ന്റ് സി​സി​ലി ജോ​ർ​ജ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജി എം.​പി. ഷൈ​ജ​ൽ, അം​ഗം അ​ഡ്വ. പി. ​ജൂ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ലീ​ഗ​ൽ അ​ദാ​ല​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

എ​ല്ലാ ആ​ശു​പ​ത്രി​യി​ലും സൗ​ജ​ന്യ ഒ.​പി ടി​ക്ക​റ്റ് സം​വി​ധാ​നം, എ​ല്ലാ ആ​ശു​പ​ത്രി​യി​ലും ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കോ​ളം, ബീ​ച്ച് ആ​​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ഒ.​പി​യും വാ​ർ​ഡും, എ​ല്ലാ ബു​ധ​നാ​ഴ്ച​യും പ്ര​ത്യേ​ക ക്ലി​നി​ക്, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന് സൗ​ജ​ന്യ ചി​കി​ത്സ​യും പ്ര​ത്യേ​ക വാ​ർ​ഡും, സൗ​ജ​ന്യ കൂ​ട്ടി​രി​പ്പു​കാ​ർ തു​ട​ങ്ങി​യ​വ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നാ​ണ് തീ​രു​മാ​നം.

ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ​യും സൂ​പ്ര​ണ്ടു​മാ​ർ, എ​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും ന​ഴ്സി​ങ് സൂ​പ്ര​ണ്ടു​മാ​ർ എ​ന്നി​വ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി. ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള എ​ല്ലാ​വ​ർ​ക്കും കൂ​ട്ടി​രി​പ്പു​കാ​രി​ല്ലാ​തെ​ത​ന്നെ ചി​കി​ത്സ​യും മ​രു​ന്നും ല​ഭ്യ​മാ​ക്കാ​നും രേ​ഖ​ക​ളി​ൽ പ്ര​ത്യേ​ക കോ​ളം അ​നു​വ​ദി​ക്കാ​നും ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടാ​ണ് ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​ക്ക് സി​സി​ലി ജോ​ർ​ജ് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free treatmenttransgendersgovernment hospitals
News Summary - Free treatment for transgenders in government hospitals
Next Story