Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതന്ത്ര്യം...

സ്വാതന്ത്ര്യം അപകടത്തിൽ –പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
സ്വാതന്ത്ര്യം അപകടത്തിൽ –പി.കെ. കുഞ്ഞാലിക്കുട്ടി
cancel
camera_alt

തീ​ക്കു​നി ശാ​ഖ മു​സ്‍ലിം ലീ​ഗ് ഓ​ഫിസ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വേ​ളം: മു​ന്‍ ത​ല​മു​റ ത്യാ​ഗം ചെ​യ്ത് നേ​ടി​യെ​ടു​ത്ത ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യം പോ​ലും അ​പ​ക​ട​ത്തി​ലാ​യെ​ന്ന്​ മു​സ്​​ലിം​ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. തീ​ക്കു​നി ശാ​ഖ മു​സ്‍ലിം ലീ​ഗ് ഓ​ഫിസ് ‘ഖാ​ഇ​ദെ​മി​ല്ല​ത്ത് സെ​ന്റ​ര്‍’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ന്ന് ഭ​ര​ണ​മാ​റ്റ​ത്തി​ന് ശ്ര​മി​ക്ക​ണം. കേ​ര​ള​ത്തി​ല്‍ സ​ർ​ക്കാ​ർ നി​ഷ്‌​ക്രി​യ​മാ​യ അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കി​റ്റ് ന​ല്‍കി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​വ​ര്‍ ജ​ന​ങ്ങ​ളെ അ​പ​ഹ​സി​ക്കു​ക​യാ​ണി​പ്പോ​​ഴെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി. ​അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ണ്ടി ഉ​മ്മ​ന്‍ എം.​എ​ല്‍.​എ മു​ഖ്യാ​തി​ഥി​യാ​യി. പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല, പി.​കെ. ഫി​റോ​സ്, ടി.​ടി. ഉ​സ്മാ​യീ​ല്‍, പി. ​അ​മ്മ​ത്, നൊ​ച്ചാ​ട്ട് കു​ഞ്ഞ​ബ്ദു​ല്ല, കെ.​സി. മു​ജീ​ബ് റ​ഹ്മാ​ൻ, കു​ന്നേ​ത്ത് അ​ഹ​മ്മ​ദ് ഹാ​ജി, മു​ന്നൂ​ൽ മ​മ്മു ഹാ​ജി, പു​ത്തൂ​ർ മു​ഹ​മ്മ​ദ​ലി, വി. ​അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, പി.​കെ. ബ​ഷീ​ർ മാ​സ്റ്റ​ർ, കു​റു​വ​ങ്ങാ​ട്ട് കു​ഞ്ഞ​ബ്ദു​ല്ല, പി.​പി. റ​ഷീ​ദ്, മു​ന്നൂ​ൽ മു​ജീ​ബ്, ബ​ഷീ​ര്‍, ടി.​കെ മ​ഹ​മൂ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. രാ​വി​ലെ ജി​ല്ലാ ലീ​ഗ് കൗ​ൺ​സി​ല​ർ മു​ന്നൂ​ൽ മ​മ്മു ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. കു​ടും​ബ സം​ഗ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ന​യീ​മ കു​ള​മു​ള്ള​തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്നു​ൽ മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യാ വ​നി​ത ലീ​ഗ് ജ​ന സെ​ക്ര​ട്ട​റി അ​ഡ്വ. നൂ​ർ​ബി​ന റ​ഷീ​ദ്, അ​സീം ചെ​മ്പ്ര, കെ.​പി.​സ​ലീ​മ ടീ​ച്ച​ർ, കെ. ​കെ. അ​ന്ത്രു, ടി.​കെ റ​ഫീ​ഖ്, വി.​എം. ജ​മീ​ല, റു​ഖി​യ്യ ചെ​റു​വ​റ്റ , മു​ബീ​ന സ​മ​ദ്, എ.​കെ. അ​ർ​ഷ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​വ​നീ​ർ പ്ര​കാ​ശ​നം അ​ഡ്വ. നൂ​ർ​ബീ​ന നി​ർ​വഹി​ച്ചു. പ​ഴ​കാ​ല പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ൽ ജി​ല്ലാ ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്റ് പി. ​അ​മ്മ​ത് മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. സ്നേ​ഹ സം​ഗ​മ​ത്തി​ൽ ടി.​കെ. മ​ഹ​മൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​സി ബാ​ബു മാ​സ്റ്റ​ർ, വി.​കെ അ​ബ്ദു​ല്ല, ടി.​വി. മ​നോ​ജ​ൻ, മ​ഠ​ത്തി​ൽ ശ്രീ​ധ​ര​ൻ, കെ.​പി. പ​വി​ത്ര​ൻ മാ​സ്റ്റ​ർ, രാ​ഘ​വ​ൻ കു​നി​യേ​ൽ, യൂ​സ​ഫ് പ​ള്ളി​യ​ത്ത്, അ​ൻ​വ​ർ വ​ട​ക്ക​യി​ൽ, സി.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyFreedomKozhikode News
News Summary - Freedom is in danger –P.K. Kunhalikutty
Next Story