ഫ്രീഡം സ്ക്വയറും കള്‍ച്ചറല്‍ ബീച്ചും ഇനി കോഴിക്കോടിന് സ്വന്തം
text_fieldsകോഴിക്കോട്: ഫ്രീഡം സ്ക്വയറും കള്‍ച്ചറല്‍ ബീച്ചും മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് ബീച്ചിലെത്തുന്നവര്‍ക്ക് വലിയൊരു സാംസ്കാരികാനുഭവമായിരിക്കും ഫ്രീഡം സ്ക്വയറും കള്‍ച്ചറല്‍ ബീച്ചുമെന്ന് അദ്ദേഹം പറഞ്ഞു.
എ. പ്രദീപ്കുമാര്‍ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.5 കോടി ചെലവഴിച്ചാണ് ഫ്രീഡം സ്ക്വയര്‍ നിര്‍മിച്ചത്.
സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച നാല് കോടി രൂപയില്‍ പൂര്‍ത്തിയാക്കിയതാണ് കള്‍ച്ചറല്‍ ബീച്ച്. ആര്‍ക്കിടെക്ടുമാരായ വിനോദ് സിറിയക്, പി.പി. വിവേക് എന്നിവരാണ് കള്‍ച്ചറല്‍ ബീച്ചിെൻറയും ഫ്രീഡം സ്ക്വയറിെൻറയും രൂപകൽപന ചെയ്തിരിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഇതിെൻറ നിര്‍വഹണം പൂര്‍ത്തീകരിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി. പത്മശ്രീ നേടിയ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കുള്ള ഉപഹാരം മന്ത്രി ശൈലജയിൽ നിന്ന് എ. പ്രദീപ്കുമാര്‍ ഏറ്റുവാങ്ങി.
വിനോദവകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എം.പിമാരായ എളമരം കരീം, എം.വി. ശ്രേയാംസ്കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തില്‍ ജമീല, കലക്ടര്‍ സാംബശിവ റാവു, പി. ഐ. ഷെയ്ക്ക് പരീത്, കൗണ്‍സിലര്‍ കെ. റംലത്ത്, വിനോദ സഞ്ചാര വകുപ്പ് മേഖല ഡയറക്ടര്‍ സി. എന്‍. അനിതകുമാരി, ഉമ്മര്‍ പാണ്ടികശാല, മനയത്ത് ചന്ദ്രൻ, വി.കെ. സജീവൻ, കെ. ലോഹ്യ, മുക്കം മുഹമ്മദ്, സി. സത്യചന്ദ്രന്, ടി.എം. ജോസഫ്, ആര്‍ക്കിടെക്ടുമാരായ വിനോദ് സിറിയക്, പി.പി. വിവേക് തുടങ്ങിയവര്‍ പങ്കെടുത്തു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന നന്ദിയും പറഞ്ഞു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതസന്ധ്യയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.