മെഡി. കോളജ് മോർച്ചറിയിൽ ഫ്രീസർ തകരാർ; കോവിഡ് മൃതദേഹങ്ങളും അല്ലാത്തവയും ഒരുമിച്ച്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ പ്രവർത്തിക്കാത്തതിനാൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹവും അല്ലാത്ത മൃതദേഹവും ഒരുമിച്ചു സൂക്ഷിക്കുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന, ഷെൽഫ് രൂപത്തിലുള്ള ആറ് ചേംബറുകളുണ്ട്.
ഇതിൽ ഒന്നിെൻറ ഫ്രീസർ പ്രവർത്തിക്കുന്നില്ല. അഞ്ച് ചേംബറുകളിൽ മാത്രമേ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കുക.
രണ്ട് ഫ്രീസർ റൂമുകളിൽ ഒന്നിൽ ഫ്രീസർ പ്രവർത്തിക്കാത്തതിനാൽ ഉപയോഗിക്കാൻ സാധിക്കില്ല. ഒരു ഫ്രീസർ റൂമിൽ മാത്രമാണ് എല്ലാ മൃതദേഹങ്ങളും സൂക്ഷിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹവും അല്ലാതെ മരിച്ചവരുടെ മൃതദേഹവും ഒരുമിച്ച് സൂക്ഷിക്കുന്നു. കോവിഡ് ബാധിച്ചവരുടെ മൃതദേഹം സ്വീകരിക്കാൻ വരുന്നവർ പി.പി.ഇ കിറ്റ് ധരിച്ചാണ് വരുന്നതെങ്കിലും അല്ലാത്ത മൃതദേഹങ്ങൾ സ്വീകരിക്കാൻ ഇതേ റൂമിൽ എത്തുന്നവർ സാധാരണ വസ്ത്രങ്ങൾ ധരിച്ചാണ് വരുന്നത്.
ദിവസവും പത്തിലേറെ കോവിഡ് മരണങ്ങൾ നടക്കുന്നതിനാൽ അത്രയും മൃതദേഹങ്ങളും സൂക്ഷിക്കേണ്ടി വരുന്നു. എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സൂക്ഷിക്കുന്നത് രോഗം പകരുന്നതിന് ഇടയാകുമോ എന്ന ഭയത്തിലാണ് ജീവനക്കാർ.നേരത്തെ രണ്ട് ഫ്രീസർ റൂമുകളും പ്രവർത്തിച്ചിരുന്നില്ല. നിലവിൽ പ്രവർത്തിക്കുന്ന ഫ്രീസർ റൂം ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ടു റൂമുകളും പ്രവർത്തനസജ്ജമാക്കിയാൽ മാത്രമെ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.