Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുഹൃത്തി​െൻറ ​െകാല:...

സുഹൃത്തി​െൻറ ​െകാല: യുവാവിന്​ ജീവപര്യന്തം

text_fields
bookmark_border
Friends murder
cancel
camera_alt

നൗഫൽ അസീസ്​

രണ്ടാം പ്രതിയെ ​ െവറുതെവിട്ടു

കോഴിക്കോട്​: മദ്യപിച്ചുള്ള തർക്കത്തിനിടെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക്​ ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പയ്യാനക്കൽ സ്വദേശി സുധീർ ബാബുവിനെ (32) െകാലപ്പെടുത്തിയ കേസിൽ​ നല്ലളം സ്വദേശി നൗഫൽ അസീസിനെയാണ് (26)​ കോഴിക്കോട്​ രണ്ടാം അഡീഷനൽ ഡിസ്​ട്രിക്​ട്​​ ആൻഡ്​​ സെഷൻസ്​ കോടതി ജഡ്​ജി അനന്തകൃഷ്​ണ നവാഡ ശിക്ഷിച്ചത്​. 2018 നവംബർ അഞ്ചിന്​ കോഴിക്കോ​ട്ടെ ആളൊഴിഞ്ഞ റെയിൽവേ ക്വാർ​ട്ടേഴ്​സിൽവെച്ച്​ ഇഷ്​ടിക ഉപയോഗിച്ച്​ ഇടിച്ചു​​െകാന്നു എന്നാണ്​ കേസ്​. രണ്ടാം പ്രതി അൻസാറിനെ വെറുതെവിട്ടു. കൊലക്കുറ്റത്തിന്​ ജീവപര്യന്തവും അരലക്ഷവും തെളിവ്​ നശിപ്പിച്ചതിന്​ അഞ്ചുവർഷം തടവും 10,000 രൂപ പിഴയുമാണ്​ കോടതി വിധിച്ചത്​. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ​െകാലക്കുശേഷം പ്രതികൾ കണ്ണൂരിലും​ കോയമ്പത്തൂരിലും ഒളിവിൽ കഴിഞ്ഞിരുന്നു. ഒന്നാം പ്രതി നൗഫലിനെ ജില്ല ജയിൽ പരിസരത്തു​വെച്ചും വെറുതെവിട്ട അൻസാറിനെ ഒലവക്കോട്​ നിന്നുമാണ്​ ടൗൺ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​തത്​. രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകും.

ടൗൺ സ്​റ്റേഷൻ ഇൻസ്​പെക്​ടർ എ. ഉമേഷ്​, ടൗൺ ഇൻസ്​പെക്​ടറായിരുന്ന ടി.കെ. ബിനു, പന്നിയങ്കര എസ്​.ഐ എം.കെ രഞ്​ജിത്ത്​, ടൗൺ എസ്​.ഐ സുഭാഷ്​ ചന്ദ്രൻ, എസ്​.ഐ സുബ്രഹ്​മണ്യൻ, എ.എസ്​.ഐ ​പ്രകാശൻ, എ.എസ്​.ഐ മുഹമ്മദ്​ സബീർ, സി.പി.ഒ അനിൽ കുമാർ, ക്രൈം സ്​ക്വാഡ്​ അംഗങ്ങളായ എ.എസ്​.ഐ മോഹൻദാസ്​, മനോജ്​, അബ്​ദുറഹ്​മാൻ, സി.പി.ഒമാരായ സുജിത്ത്​, രമേശ്​ ബാബു, ഷാഫി എന്നിവരാണ്​ അന്വേഷണ സംഘത്തിലുണ്ടായിര​ുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FriendMurder Cases
News Summary - Friend's murder, Life imprisonment for young man
Next Story