ചേമഞ്ചേരി സ്റ്റേഷനിൽ ഒക്ടോബർ 10 മുതൽ ട്രെയിനുകൾ നിർത്തും
text_fieldsകൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്താൻ പ്രഖ്യാപനമായി. ഒക്ടോബർ 10 മുതൽ സ്റ്റേഷൻ സജീവമാകും. കോവിഡ് സാഹചര്യത്തിൽ നിർത്തലാക്കിയ എല്ലാ ട്രെയിനുകളും 10 മുതൽ സ്റ്റേഷനിൽ നിർത്തും.
കോയമ്പത്തൂർ-കണ്ണൂർ (നമ്പർ 16608), കോഴിക്കോട്-കണ്ണൂർ (06481), തൃശൂർ-കണ്ണൂർ (16609), കണ്ണൂർ-കോയമ്പത്തൂർ (16607), മംഗളൂരു-കോഴിക്കോട് (16610), കണ്ണൂർ-ഷൊർണൂർ മെമു, കണ്ണൂർ-കോഴിക്കോട് മെമു എന്നീ വണ്ടികളാണ് നിർത്തുക. ഹാൾട്ട് സ്റ്റേഷനിൽ ടിക്കറ്റ് നൽകാൻ സ്വകാര്യ ഏജന്റുമാരെ നിയമിച്ചു. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി പഞ്ചായത്തുകളിലെ നിരവധി പേർക്ക് അനുഗ്രഹമാണ് ഈ സ്റ്റേഷൻ.
രാവിലെയും വൈകീട്ടും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുണ്ടാകാറുണ്ട്. സ്റ്റേഷന്റെ അഭിവൃദ്ധി ലക്ഷ്യമിട്ട് ജനകീയ കമ്മിറ്റി പ്രവർത്തിക്കുന്നു.
ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതിൽ കമ്മിറ്റിയുടെ പ്രവർത്തനവും പ്രധാന പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.