കടലുണ്ടിയിൽ പൂർണ നഗ്നെൻറ പാതിരായാത്ര
text_fieldsകടലുണ്ടി: സാമൂഹികവിരുദ്ധ ശല്യം പതിവായ കടലുണ്ടി വാക്കടവ് മേഖലയിൽ പുതുതായി നഗ്ന മനുഷ്യനും! 29ന് പുലർച്ച മൂന്നരയോടടുത്ത സമയത്താണ് പരിസരത്തെ പല വീടുകളിലും സ്ഥാപിക്കപ്പെട്ട സി.സി.ടി.വി കാമറകളിൽ പൂർണനഗ്നനായ അപരിചിതൻ പതിഞ്ഞത്. വാക്കടവ്-റെയിൽവേ ഗേറ്റ് റോഡിലൂടെ നടക്കുകയാണിയാൾ.പ്രദേശത്തോ പരിസരങ്ങളിലോ ഉള്ളയാളല്ല. കൈകളിൽ സാധനസാമഗ്രികളൊന്നുമില്ല.
മറ്റാരുടെയും സാന്നിധ്യവും കാമറകളിൽ ഇല്ല. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തണമെന്ന് വാക്കടവ് െറസിഡൻറ്സ് അസോസിയേഷൻ ഫറോക്ക് പൊലീസിൽ പരാതി നൽകി.
മേഖലയിൽ കടൽത്തീരം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘവും പുറംനാട്ടുകാരും ശല്യമായി മാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടു മാസം മുമ്പ് പൊലീസിൽ നൽകിയ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.