നാടും നഗരവും ഓണത്തിെൻറ നിറവിലേക്ക്
text_fieldsകോഴിക്കോട്: ശനിയാഴ്ച തിരുവോണമാഘോഷിക്കാനൊരുങ്ങുന്ന നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക്. ഉത്രാടത്തലേന്നായ വ്യാഴാഴ്ചയും ഓണവിപണി സജീവമായിരുന്നു. കോവിഡ് വ്യാപനത്തിനിടയിലും അകലം പാലിച്ച് ഓണമാഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
ആഘോഷം വീടുകളിൽ മതിയെന്നും അധികം കറങ്ങി നടക്കാതെ 'ശ്രദ്ധേിച്ചോണ'െമന്നുമാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. ജില്ലയിൽ പലയിടത്തും ഉത്രാടവും ആഘോഷമാകാറുണ്ട്. ഉത്രാടം 'ചെറിയ ഓണ'വും തിരുവോണം 'വലിയ ഓണ'വുമായാണ് ജില്ലയിലെ ഗ്രാമങ്ങളിൽ ആഘോഷിക്കുന്നത്. അതിനാൽ വ്യാഴാഴ്ച തന്നെ ഷോപ്പിങ്ങും മറ്റുമായി നിരവധി പേരാണ് പുറത്തിറങ്ങിയത്.
കോവിഡ് കാരണം ലോക്ഡൗണിലായ പ്രദേശങ്ങളിൽ തുണിക്കടകളടക്കം തുറന്നിരുന്നില്ല. കോവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ തുടർച്ചയായി രണ്ടാം വർഷവും ഓണക്കാലത്തിന് പൊലിമ കുറവാണ്. അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ വിപണി ഉഷാറായിട്ടുണ്ട്. തുണിക്കടകളിലും പൂ വിപണിയിലും ജനങ്ങൾ എത്തുന്നുണ്ട്. പരമാവധി സാമൂഹിക അകലം പാലിക്കണെമന്ന് കച്ചവടക്കാർ തന്നെ ഉപഭോക്താക്കേളാട് ആവശ്യപ്പെടുന്നുണ്ട്. പൊലീസും പലയിടത്തും പട്രോളിങ് നടത്തുന്നുണ്ട്. അനാവശ്യമായി വരുന്നവരെ നിരീക്ഷിക്കും.
അത്തംനാളിൽ വിലക്കുറവായിരുന്ന പൂ വിപണിയിൽ തിരുവോണമടുത്തപ്പോഴേക്കും തീ വിലയാണ്. വ്യാഴാഴ്ച മുതൽ െകാള്ളവിലയാണ് പൂവിന് ഇടാക്കുന്നത്. അതേസമയം, 2018ലും 19ലും പ്രളയവും കഴിഞ്ഞ വർഷം കോവിഡ് ഒന്നാംതരംഗവും കാരണം പൂക്കച്ചവടം നടക്കാതിരുന്നതിെൻറ കദനകഥകളാണ് കച്ചവടക്കാർക്ക് പറയാനുള്ളത്.
ആഘോഷനാളുകളിൽ ആശ്രയമായിരുന്ന തെരുവു കച്ചവടം ഇത്തവണ നിയന്ത്രിച്ചതും സാധാരണക്കാർക്ക് ഓണക്കാലത്ത് തിരിച്ചടിയായി. മുമ്പ് മാനാഞ്ചിറക്ക് ചുറ്റും പാവമണി റോഡിലും പ്രസ്ക്ലബ് പരിസരത്തും തെരുവിൽ തുണിക്കച്ചവടമുണ്ടായിരുന്നു. അവധിക്കാലത്ത് തിങ്ങിനിറഞ്ഞിരുന്ന ജില്ലയിലെ ബീച്ചുകളും കോവിഡ് കാരണം ശൂന്യമാണ്.
ഓണക്കളികളും പൂക്കള മത്സരവും 'ക്വാറൻറീനിൽ'
കോഴിക്കോട്: തുടർച്ചയായ രണ്ടാം വർഷവും കോവിഡിനിടക്ക് ഓണമെത്തിയതിനാൽ പതിവ് ഓണക്കളികളും പൂക്കള മത്സരങ്ങളും ഇത്തവണയില്ല. അത്തംനാൾ മുതൽ തുടങ്ങുന്ന ഓണാഘോഷങ്ങളാണ് ജില്ലയിലും 'ക്വാറൻറീനിലായ'ത്. വിവിധ തരം ഓണ മത്സരങ്ങളായിരുന്നു പതിവായി നടന്നിരുന്നത്. ജില്ലയിലെ ഗ്രാമങ്ങളിൽ അെമ്പയ്ത്ത് മത്സരങ്ങൾ സജീവമായിരുന്നു. വിവിധ ക്ലബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിറമാർന്ന ആഘോഷങ്ങൾ സംഘടിപ്പിച്ചതും ഇത്തവണയും ഓർമ മാത്രമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, സ്വകാര്യ ഓഫിസുകളിലും നടക്കുന്ന ആഘോഷങ്ങളും ഇത്തവണയില്ല. പൂക്കളമത്സരങ്ങളില്ലാത്തത് പൂക്കച്ചവടക്കാർക്കും തിരിച്ചടിയായി. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പല സ്ഥാപനങ്ങളിലും ഓണസദ്യ ഒരുക്കിയിരുന്നു. വാട്സാപ് വഴിയുള്ള പൂക്കള മത്സരവും പലയിടത്തും നടക്കുന്നുണ്ട്.
ഉപ്പേരി പൊള്ളുന്നു
കോഴിക്കോട്: ഓണക്കാലത്ത് സദ്യക്ക് അത്യാവശ്യമായ ഉപ്പേരിക്ക് പൊള്ളുന്ന വില. കഴിഞ്ഞ വർഷം 340 രൂപയായിരുന്ന കായ വറുത്തതിനും ഉപ്പേരിക്കും ഇത്തവണ 360 ആയി. ശർക്കര ഉപ്പേരിക്ക് 380രൂപ നൽകണം.
കഴിഞ്ഞ വർഷേത്തക്കാൾ നേന്ത്രക്കായക്ക് വില വളരെ കുറവാണ്. കഴിഞ്ഞ വർഷം 65 രൂപ വരെ പച്ചക്കായക്കുണ്ടായിരുന്നു. ഇപ്പോൾ വില പകുതിയായി കുറഞ്ഞിട്ടും ഉപ്പേരി വിലയിൽ മാറ്റമില്ല. വെളിച്ചെണ്ണ വിലയും കഴിഞ്ഞ വർഷത്തെ അതേ നിലവാരത്തിലാണ്. എന്നാൽ, പണിക്കൂലിയടക്കം വർധിച്ചതായി കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞ വർഷം കോവിഡ് ഒന്നാംതരംഗകാലത്തേക്കാൾ ഉപ്പേരി കച്ചവടമുണ്ട്. നിരവധി പേരാണ് കടകളിലെത്തുന്നത്. എന്നാൽ, കോവിഡിന് മുമ്പുള്ള തിരക്കേറിയ കച്ചവടം ഇപ്പോഴില്ല. ജില്ലയിൽ പലഭാഗത്തും റോഡരികിൽ വറുത്തകായ വിൽപന തകൃതിയാണ്. പ്രവാസികളും കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുമെല്ലാം സജീവമാണ്. വണ്ണം കൂടിയ നാടൻ, മേട്ടുപ്പാളയം കുലകളാണ് വറുത്തകായയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. പകരം മാർക്കറ്റിൽ ലഭ്യമായ വിലകുറഞ്ഞയിനങ്ങൾ ഉപയോഗിക്കുന്നവരാണ് വറുത്തകായ വിലകുറച്ച് വിൽക്കുന്നതെന്ന് ബേക്കറിയുടമകൾ പറയുന്നു.
ബേക്കറികളിൽ ഹലുവ, പാക്ക്, ലഡു തുടങ്ങിയ ഇനങ്ങൾക്കും ഓണക്കാലത്ത് നല്ല ഡിമാൻറാണ്. ഓണ സമ്മാനമായി നൽകാനാണ് ഇവ കൂടുതൽ വിറ്റുപോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.