ഗാന്ധിജിയുടെ കണ്ണട മോഷണം പോയി..!
text_fieldsകുന്ദമംഗലം : പഴയ ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിന്റെ ഭാഗമായി കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ അനുമതിയോട് കൂടി പ്രതിമ നിർമിച്ച സ്ഥലം ഇപ്പോൾ ഗാന്ധി സ്ക്വയർ എന്നാണ് അറിയപ്പെടുന്നത്. നിരവധി പരിപാടികൾ ഗാന്ധി സ്ക്വയറിൽ നടക്കാറുണ്ട്. കോൺഗ്രസ് പ്രവർത്തകനും ശിൽപിയുമായ ബൈജു തീക്കുന്നുമ്മൽ ആണ് പ്രതിമ നിർമിച്ചതും അതിന്റെ പരിപാലനം ചെയ്തുവരുന്നത്.
ഇദ്ദേഹം പ്രതിമക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കണ്ണടയാണ് മോഷണം പോയത്. ഇതിന് മുമ്പ് രണ്ട് തവണ വാഹനമിടിച്ച് ഗാന്ധി സ്ക്വയർ തകർന്നിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.