തുലാമഴയിലും മാവൂർ റോഡിൽ മാലിന്യം
text_fieldsകോഴിക്കോട്: മഴ പെയ്യുമ്പോഴേക്കും മാവൂർ റോഡിൽ മലിനജലം നിറഞ്ഞൊഴുകുന്നു. തുലാവർഷമഴ ആരംഭിച്ചതോടെ മാവൂർ റോഡിൽ വീണ്ടും വെള്ളപ്പൊക്കം പതിവായി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പെയ്ത കനത്തമഴയിൽ അസാധാരണ സാഹചര്യമായിരുന്നു മാവൂർ റോഡിൽ.
കക്കൂസ് ടാങ്ക് തുറന്നുവിട്ടതിന് തുല്യമായ സാഹചര്യം. കടുത്ത ദുർഗന്ധവും. വെള്ളം ഫൂട്പാത്തിലേക്ക് ഇരച്ചുകയറിയതോടെ നാട്ടുകാർക്ക് ഇത് ചവിട്ടാതെ നടക്കാനാവാത്ത അവസ്ഥ. വാഹനങ്ങൾ പോകുമ്പോൾ മലിനജലം ഫൂട്പാത്തിലെത്തി.
അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ മലിനജലം കാൽനടക്കാർക്കുനേരെ തെറിപ്പിച്ചു. കനത്തമഴ പ്രതീക്ഷിക്കാത്തതിനാൽ രാത്രി സഞ്ചാരത്തിനിറങ്ങിയവർ ഏറെയുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ വന്നിറങ്ങിയവർ നേരെ മാവൂർ റോഡിലെ മാലിന്യം നിറഞ്ഞ വെള്ളത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥ.
ചൊവ്വാഴ്ച ഫൂട്പാത്തിൽ മഞ്ഞനിറത്തിലുള്ള മാലിന്യം അടിഞ്ഞ അവസ്ഥയിലായിരുന്നു. ഇത് കക്കൂസ് മാലിന്യമല്ലെന്നും ഹോട്ടൽ മാലിന്യമാണെന്നുമാണ് കോർപറേഷൻ-ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഓയിൽ കലർന്ന ഭക്ഷ്യാവശിഷ്ടം തങ്ങിക്കിടക്കുന്നത് മഴപെയ്തപ്പോൾ പുറത്തേക്കൊഴുകിയതാണെന്നാണ് അധികൃതർ പറയുന്നത്. നടപ്പാത നിറയെ ടൈൽസ് വിരിച്ചതിനാൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.