ഐസ് പ്ലാന്റിലെ വാതക ചോർച്ച പരിഭ്രാന്തി പരത്തി
text_fieldsബേപ്പൂർ: മാറാട് ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർന്നത് പ്രദേശത്തുകാരെ പരിഭ്രാന്തിയിലാക്കി. ബേപ്പൂർ പുത്തൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സഫ ഐസ് പ്ലാന്റിലാണ് വ്യാഴാഴ്ച പുലർച്ചെ അമോണിയം ചോർന്നത്. സേഫ്റ്റി ടാങ്കിൽ സൂക്ഷിച്ചിരുന്ന അമോണിയ ചോർന്നതോടെ നാട്ടുകാർക്ക് തലകറക്കം, ശ്വാസതടസം, കണ്ണെരിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും പരിസര പ്രദേശങ്ങളിൽ അമോണിയയുടെ രൂക്ഷഗന്ധം പരക്കുകയും ചെയ്തു. പരിഭ്രാന്തരായ നാട്ടുകാർ ഉടനെ ഫയർഫോഴ്സിൽ വിവരമറിയിച്ചു.
മീഞ്ചന്ത അഗ്നിരക്ഷാസേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ശ്വസന രക്ഷാ ഉപകരണങ്ങൾ ധരിച്ച് പ്ലാന്റിനകത്ത് കയറി വാൽവുകൾ അടച്ചു. തുടർന്ന് ടാങ്കിലേക്ക് വെള്ളം പമ്പുചെയ്ത് അമോണിയ നേർപ്പിച്ചതിന് ശേഷം അപകടാവസ്ഥ ഒഴിവാക്കി. അസി.സ്റ്റേഷൻ ഓഫിസർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മനോജ്, ഓഫിസർമാരായ മുഹമ്മദ് സാനിജ്, അൻവർ, സുഭാഷ്, അനിൽ ഹോം ഗാർഡ് അബി രാധാകൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.