കോലായയിലൊഴുകി, ഗസൽ അലകൾ
text_fieldsകോഴിക്കോട്: മുതിർന്നവർക്ക് ഇരിക്കാനും വർത്തമാനം പറയാനും തീർത്ത കോയാറോഡ് ബീച്ചിലെ 'കോലായ' വിശ്രമകേന്ദ്രത്തിൽ ഗസലിന്റെ ഈണങ്ങൾ. കഴിഞ്ഞ ദിവസത്തെ ഉദ്ഘാടനച്ചടങ്ങിന് ശേഷമുള്ള കോലായയിലെ ആദ്യ വിനോദപരിപാടി ആസ്വദിക്കാൻ ഞായറാഴ്ച ഏറെ പേരെത്തി.
സമുദ്രത്തിലേക്കുള്ള കാഴ്ചയും കാറ്റുമേറ്റുള്ള സംഗീതാസ്വാദനം നവ്യാനുഭവമായി. മലബാർഷായുടെ നേതൃത്വത്തിൽ ഉമ്പായിയുടെയടക്കം 20 ഈണങ്ങളാണ് ആലപിച്ചത്. ജഗ്ജിത് സിങ്, യേശുദാസ് എന്നിവരുടെ പാട്ടുകളും കൂടെവന്നു.
വിൽസൻ മാത്യുവും കൂടെ പാടി. സെൽവരാജ് (തബല), രാമദാസ് (ഹാർമോണിയം) എന്നിവർ പശ്ചാത്തലമൊരുക്കി. ഉമ്പായിയുടെ പ്രസിദ്ധമായ 'ഗാനപ്രിയരെ ആസ്വാദകരെ ഗസൽമാല..' കൊണ്ടായിരുന്നു തുടക്കം. വാർഡ് കൗൺസിലർ എം.കെ. മഹേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.