കോവിഡിനെ 'പ്രതിരോധിക്കാൻ' ഗ്ലൂക്കോസ് ലായനി; കടക്കെതിരെ നടപടിയെന്ന് അധികൃതർ
text_fieldsകോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാൻ 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി രണ്ട് നേരം മൂക്കിൽ ഇറ്റിച്ചാൽ മതിയെന്ന് കൊയിലാണ്ടിയിലെ ഡോക്ടർ കണ്ടെത്തിയെന്ന വാർത്തക്ക് പിറകെ ഡെക്സ്ട്രോസ് 25 (25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി) ചെറിയ ബോട്ടിലുകളിലായി വിൽപന നടത്തിയ കടക്കെതിരെ നടപടി എടുക്കാൻ ഡ്രഗ് കൺട്രോൾ വിഭാഗം.
കൊയിലാണ്ടിയിലെ മെഡിക്കൽ ഷോപ്പിലാണ് 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി കോവിഡ് പ്രതിരോധത്തിന് എന്ന പേരിൽ വിറ്റത്. കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക, ത്വഗ്രോഗ സംബന്ധമായ മരുന്നുകളുടെ കൂട്ട് ഉണ്ടാക്കാനുള്ള കടയുടെ ലൈസൻസ് റദ്ദാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റൻറ് ഡ്രഗ് കൺട്രോളർ സുജിത്ത് പറഞ്ഞു. അടുത്തദിവസം കടക്ക് നോട്ടീസ് നൽകും.
മരുന്നുകളുടെ കൂട്ട് ഉണ്ടാക്കാനുള്ള ലൈസൻസിെൻറ മറവിലാണ് ഡെക്സ്ട്രോസ് 25െൻറ ബോട്ടിൽ പൊട്ടിച്ച് ചെറിയ കുപ്പികളിലാക്കി ഇവർ വിതരണം ചെയ്തത്.
ഇത് അനുവദനീയമല്ല എന്നും അസിസ്റ്റൻറ് ഡ്രഗ് കൺട്രോളർ അറിയിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഡെക്സ്ട്രോസ് 25 നൽകരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്ലൂക്കോസ് ലായനി കോവിഡിനെ പ്രതിരോധിക്കുമെന്ന വാർത്ത പരന്നതോടെ മെഡിക്കൽ ഷോപ്പിൽ ഈ ലായനിയുടെ വിൽപന തകൃതി നടക്കുകയായിരുന്നു.
ആദ്യം 50 രൂപ ഈടാക്കിയിരുന്ന ബോട്ടിലിന് പിന്നീട് 20 രൂപയാക്കി കുറച്ചു. ബോട്ടിലിൽ മരുന്നിെൻറ പേര്, മരുന്നിൽ അടങ്ങിയ ഘടകങ്ങളുടെ പേര്, വില, കാലാവധി തുടങ്ങിയ വിവരങ്ങളൊന്നും ഉൾക്കൊള്ളിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.