കരിപ്പൂരിൽ സ്വർണവും വിദേശകറൻസിയും പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് കേസിലായി 2358 ഗ്രാം സ്വർണമിശ്രിതവും 1499 ഗ്രാം സ്വർണവും വിദേശകറൻസിയും പിടികൂടി. 85 ലക്ഷത്തിന്റെ സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടനിൽനിന്ന് 1272 ഗ്രാം, കുവൈത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലിയിൽനിന്ന് 1086 ഗ്രാം മിശ്രിതവുമാണ് പിടിച്ചത്.
സ്വർണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ഇരുവരുടെയും ശ്രമം. ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം പൂന്താനം സ്വദേശി ചോലക്കൽ ഷഫീഖിൽനിന്നാണ് 85.74 ലക്ഷത്തിന്റെ സ്വർണം പിടിച്ചത്. ബാഗേജിനകത്ത് എമർജൻസി ലാംപിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്.
1499 ഗ്രാമുള്ള സ്വർണബിസ്കറ്റുകളാണ് പരിശോധനയിൽ കണ്ടെടുത്തത്. കാസർകോട് സ്വദേശി മുഹമ്മദ് അലിയിൽനിന്നാണ് 17,430 യു.എ.ഇ ദിർഹം പിടിച്ചത്. ഇയാൾ മസ്കത്തിലേക്കുള്ള ഒമാൻ എയർ വിമാനത്തിലെ യാത്രികനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.