സ്വർണ്ണാഭരണങ്ങൾക്ക് ഇ-വേ ബിൽ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ചെറുകിട വ്യാപാരികൾ
text_fieldsകൊടുവള്ളി: ഇന്ത്യയിൽ നികുതി ഏകീകരണത്തിെൻറ ഭാഗമായി ജി.എസ്.ടി നിലവിൽ വരികയും എല്ലാ സംസ്ഥാനങ്ങളും ഒരേ നികുതി സമ്പ്രദായത്തിെൻറ വരുതിയിലാവുകയും ചെയ്തപ്പോൾ കേരളത്തിൽ മാത്രം സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ ഇ-വേ ബിൽ കൊണ്ടുവരാനുള്ള കേരള സർക്കാരിെൻറ നീക്കം ഉപേക്ഷിക്കണമെന്ന് കൊടുവള്ളി ഗോൾഡ് ആൻറ് സിൽവർ മർച്ചൻറ് അസ്സോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
സ്വർണ്ണ കള്ളക്കടത്തു തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം ചെറുകിട സ്വർണാഭരണ വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടി കൈകൊള്ളരുത്. കൊറോണ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന ചെറുകിട സ്വർണ്ണ വ്യാപാരികളുടെ നടുവൊടിക്കുന്ന തീരുമാനമാണ് ഇത്. ഈ തീരുമാനത്തിൽ നിന്ന് കേരളസർക്കാർ പിന്തിരിയണമെന്നും ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സിക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി യൂണിറ്റ് പ്രസിഡൻറ് എം.പി.സി. നാസർ അധ്യക്ഷത വഹിച്ചു. സി. പി. അബ്ദുൽ മജീദ്, പി.സി. ജാഫർ, സൈതൂട്ടി, പി. അബ്ദുൽ റസാക്ക്, ഒ.ടി.സുലൈമാൻ, വി.മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.