കോഴിക്കോട് നഗരത്തിലെ സ്വർണ കവർച്ച: പ്രതികളെക്കുറിച്ച് സൂചനയില്ല
text_fieldsകോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് ഒരു കിലോയിലേറെ സ്വർണം കവർന്ന കേസിൽ പ്രതികളെക്കുറിച്ച് സൂചനയില്ല. ലിങ്ക് റോഡിലെ സ്വർണ ഉരുക്കുശാലയിൽനിന്ന് മാങ്കാവിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വർണമാണ് തിങ്കളാഴ്ച രാത്രി ബംഗാൾ സ്വദേശി റംസാൻ അലിയിൽനിന്ന് കവർന്നത്. നാല് ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇവർ ആരെല്ലാമെന്ന കാര്യത്തിലാണ് ഇതുവെര വ്യക്തതയില്ലാത്തത്. രാത്രി പത്തരയോടെയാണ് കവർച്ചയെന്നതിനാൽ സംഭവത്തിന് ദൃക്സാക്ഷികളില്ല.
റംസാൻ അലിയെ പിന്തുടർന്നെത്തിയ സംഘം പാളയം തളി ജൂബിലിഹാളിനു മുന്നിൽവെച്ച് വാഹനം തടഞ്ഞുനിർത്തി കഴുത്തിനു പിടിച്ച് തള്ളുകയും ചവിട്ടി വീഴ്ത്തി പാൻറ്സിെൻറ കീശയിലുണ്ടായിരുന്ന സ്വർണം കൈക്കലാക്കി രക്ഷപ്പെടുകയുമായിരുന്നു. ഈ ഭാഗത്തെ കടകളിെല സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ചില ബൈക്കുകൾ കടന്നുപോകുന്നതായി മാത്രമാണ് കണ്ടെത്താനായത്.
കവർച്ചക്കുശേഷം സംഘം പെട്ടെന്ന് വേർപിരിഞ്ഞ് ഓരോ വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അതിനിടെ റംസാൻ സ്വർണം കൊണ്ടുപോകുന്ന വിവരം അറിയുന്ന സ്ഥാപനത്തിലെ മറ്റുള്ളവരിലാരോ വിവരം കവർച്ചസംഘത്തിന് കൈമാറിയോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. ഇതിനായി ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ടൗൺ അസി. കമീഷണർ പി. ബിജുരാജിെൻറ മേൽനോട്ടത്തിൽ കസബ സി.െഎ എൻ. പ്രജീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.