ഒരുകിലോ സ്വർണക്കവർച്ച; ആറ് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
text_fields
കോഴിക്കോട്: പശ്ചിമ ബംഗാള്‍ സ്വദേശിയില്‍നിന്ന് ഒരുകിലോയിലേറെ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായ ആറ് പ്രതികളെ വിവിധയിടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കസബ സി.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയ കോട്ടൂളിയിലെ എൻ.പി. ഷിബിൻ, പയ്യാനക്കലെ ജിനിത്ത്, കൊമ്മേരിയിലെ ജമാൽ ഫാരിഷ്, പന്നിയങ്കരയിലെ ഷംസുദ്ദീൻ, കാസർകോട് കുന്താരിലെ മുഹമ്മദ് നൗഷാദ്, ചാമുണ്ടിവളപ്പിലെ ജംഷീർ എന്നിവരെയാണ് വിവിധയിടങ്ങളിലെത്തിച്ച് വെള്ളിയാഴ്ച തെളിവെടുത്തത്. കവർച്ച ആസൂത്രണം ചെയ്യുകയും കവർച്ചക്കുശേഷം പ്രതികൾ ഒത്തുകൂടുകയും ചെയ്ത കുടിൽതോടിലെ സ്ഥലം, കവർച്ചക്കായി പ്രതികൾ ബൈക്കിൽ കാത്തുനിൽക്കുകയും പിന്നീട് പരാതിക്കാരനെ പിന്തുടരുകയും ചെയ്ത റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ ഭാഗം, കവർച്ച നടന്ന കണ്ടംകുളം ജൂബിലിഹാൾ റോഡ് എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കോടതി രണ്ടു ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കൂടുതൽ ചോദ്യംചെയ്തശേഷം ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി ജയിലിലേക്കയക്കും.
സെപ്റ്റംബർ 20ന് രാത്രി ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയെ കുണ്ടംകുളം ജൂബിലി ഹാളിനു മുന്നിൽവെച്ച് ആക്രമിച്ചാണ് ബൈക്കിലെത്തിയ എട്ടംഗസംഘം 1.200 കിലോഗ്രാം സ്വർണം കവർന്നത്. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ സ്വർണ ഉരുക്ക് ശാലയിൽനിന്നും മാങ്കാവിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്വർണം. പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങൾപോലും ലഭിക്കാത്ത പൊലീസ് ഇത്തരം കവർച്ചകളിൽ ഉൾപ്പെട്ടവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയപ്പോൾ തൊണ്ടയാടുള്ള ക്വട്ടേഷൻ സംഘത്തിലെ കുറച്ചുപേർ ഒളിവിലാണെന്നറിയുകയായിരുന്നു. പിന്നീട് ഇവർക്ക് സിംകാർഡുകൾ എടുത്ത് നൽകിയ കക്കോടി മൂട്ടോളി സ്വദേശി ലത്തീഷ് പിടിയിലായി. ഇതോടെയാണ് പ്രതികളുടെ വിവരങ്ങൾ പൊലീസിന് ലഭ്യമായത്.
തുടർന്ന് കർണാടകയിൽ ഒളികേന്ദ്രത്തിനടുത്ത് പൊലീസെത്തിയെന്ന് മനസ്സിലാക്കിയ പ്രതികൾ കേരളത്തിലേക്ക് കാറിൽ കടക്കുകയായിരുന്നു. തുടർന്ന് നഗരത്തിൽ വ്യാപക വാഹന പരിശോധന നടത്തിയാണ് സംഘത്തെ പിടികൂടിയത്. കവർച്ചയിൽ പങ്കാളിയായ തലശ്ശേരി സ്വദേശിയും സ്വർണത്തിെൻറ നിശ്ചിതഭാഗം വിൽക്കാൻ സഹായിച്ച കോഴിക്കോട് സ്വദേശിയുമാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.