Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​...

കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.22 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.22 കോടിയുടെ സ്വർണം പിടികൂടി
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.22 കോടിയുടെ സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി.

ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ രണ്ട്​ പേരിൽ നിന്നാണ്​ 2.545 കിലോഗ്രാം സ്വർണം പിടിച്ചത്​. തിരുനാവായ സ്വദേശിയിൽ നിന്ന്​ 1.48 കിലോഗ്രാമും തിരൂർ സ്വദേശിയിൽ നിന്ന്​ 1.06 കിലോഗ്രാമുമാണ്​ കണ്ടെടുത്തത്​. ശരീരത്തിലും പാൻറിനുള്ളിലുമായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്​.

മെറ്റൽ ഡിറ്റക്​ടർ പരിശോധനയിൽ ഇൻസ്​പെക്​ടർ രോഹിത്​ ഖത്രി, ഹെഡ്​ ഹവിൽദാർമാരായ പി. മനോഹരൻ, കെ.സി. മാത്യൂ എന്നിവരാണ്​ തിരിച്ചറിഞ്ഞത്​. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ ഗഗൻദീപ്​ രാജ്​, ടി.എൻ. വിജയ, ശിവാനി, ഇൻസ്​പെക്​ടർമാരായ അരവിന്ദ്​ ഗൂലിയ, എസ്​. പരിവേഷ്​ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut International Airport
News Summary - Gold worth Rs 1.22 crore seized at Kozhikode airport
Next Story