ഇന്നേക്ക് 16 ദിവസം; ഓട്ടോക്കാരുടെ നിരാഹാരസമരത്തെ അവഗണിച്ച് സർക്കാർ
text_fieldsകോഴിക്കോട്: 16 ദിവസമായി കോഴിക്കോട്ട് ഒരുവിഭാഗം ഓട്ടോ തൊഴിലാളികൾ നിരാഹാരസമരത്തിലിരുന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല.
നവംബർ ഒന്നിന് തുടങ്ങിയ സമരം ചൊവ്വാഴ്ച 16 ദിവസം പിന്നിടുകയാണ്. ഇവരുന്നയിക്കുന്ന വിഷയം ന്യായമായിട്ടും മുഖ്യധാരാ തൊഴിലാളി യൂനിയനുകളും സമരത്തോട് സഹകരിക്കുകയോ ഐക്യദാർഢ്യം പ്രഖ്യാപിക്കുക പോലുമോ ചെയ്തില്ല.
നഗരത്തിൽ പുതുതായി ഓട്ടോറിക്ഷകൾക്ക് അനുമതി നൽകുേമ്പാഴുണ്ടാവുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഓേട്ടാ സംരക്ഷണമുന്നണി എന്ന പേരിൽ തൊഴിലാളികൾ പ്രത്യക്ഷസമരം ആരംഭിച്ചത്. നിലവിൽ ഓേട്ടാക്കാർ വലിയ പ്രതിസന്ധിയിലാണ് നഗരത്തിൽ. ഇന്ധനവിലയുണ്ടാക്കുന്ന പ്രതിസന്ധിയും കോവിഡ് കാലത്ത് നിർത്തിയിട്ടതിനെ തുടർന്നുള്ള നഷ്ടവും ഒരുഭാഗത്തുണ്ട്.
ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികൾ ഉള്ള നഗരത്തിേലക്ക് പുതിയ ഇലക്ട്രിക് ഓട്ടോകാർക്ക് അനുമതി നൽകുന്നത് നിർത്തിവെക്കണമെന്നാണ് സംരക്ഷണമുന്നണിക്കാർ പറയുന്നത്. നിരാഹാരസമരത്തോട് സർക്കാർ പുറംതിരിഞ്ഞുനിൽക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് പണിമുടക്കി പ്രതിഷേധിക്കുകയാണിവർ.
ആവശ്യത്തിന് ഓട്ടോ നിർത്താനുള്ള സൗകര്യംപോലും നഗരത്തിലില്ല. തൊഴലാളികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും നഗരത്തിൽ ഇല്ല.
കോവിഡ് വ്യാപനം സൃഷ്ടിച്ച ദുരിതങ്ങളെ തുടർന്ന് തൊഴിൽപ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷാമേഖലയെ കൂടുതൽ ദുരന്തങ്ങളിലേക്ക് നയിക്കുന്ന തീരുമാനമാണ് സർക്കാർ കൈക്കൊള്ളുന്നത് എന്നാണ് ഇവരുടെ വാദം. കോഴിക്കോട് നഗരത്തിൽ 3000 ഓട്ടോറിക്ഷകൾക്ക് കൂടി പെർമിറ്റ് നൽകാനുള്ള സർക്കാർ തീരുമാനം നിലവിൽ തൊഴിലെടുക്കുന്നവരെയും പുതുതായിവരുന്നവരേയും ഒരു പോലെ ദുരിതത്തിലാക്കും. നേരത്തെയുള്ള തൊഴിൽലഭ്യത പകുതിയിൽ താഴെയായി തകർന്നുകിടക്കുകയാണിപ്പോൾ തന്നെ. പരിസ്ഥിതിസൗഹൃദ വാഹനങ്ങളിലേക്ക് മാറുന്നതിന് ഇലക്ട്രിക് ഓട്ടോകൾക്ക് വഴിതുറക്കാനാണിത് എന്നാണ് പറയുന്നത്.
നിലവിലുള്ള തൊഴിലാളികൾക്ക് ഇ- ഓട്ടോയിലേക്ക് മാറുന്നതിനുള്ള സൗകര്യവും സാമ്പത്തിക സഹായവും സർക്കാർതന്നെ നൽകണം എന്നാണ് സി.സി ഓട്ടോറിക്ഷ സംരക്ഷമുന്നണിക്കാരുടെ ആവശ്യം.
ഇന്ന് പണിമുടക്കി സമരം
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓട്ടോകൾക്ക് വീണ്ടും പുതിയ പെർമിറ്റുകൾ നൽകുന്നതിനെതിരെ രണ്ടാഴ്ചയിലധികമായി നിരാഹാരം നടത്തുന്ന തൊഴിലാളികളുടെ ജീവൻ രക്ഷിക്കുക, സർക്കാർ ചർച്ചക്ക് തയാറാവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.സി ഓട്ടോ സംയുക്ത സമരമുന്നണി ചൊവ്വാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് കൺവീനർ ഗസ്സാലി വെള്ളയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.