അപേക്ഷ നൽകി 21 കൊല്ലത്തിനുശേഷം നിരസിച്ച് സർക്കാർ അറിയിപ്പ്
text_fields
കോഴിക്കോട്: അപേക്ഷ കൊടുത്ത് 21 കൊല്ലത്തിനുശേഷം നിരസിച്ചുകൊണ്ടുള്ള അറിയിപ്പ്. 2000 ജൂലൈയിൽ നോട്ടറി പബ്ലിക്കായി നിയമിക്കാൻ അപേക്ഷ നൽകിയ കോഴിക്കോട് ബാറിലെ അഡ്വ. എ. ബഷീറിനാണ് നിയമവകുപ്പ് അത് നിരസിച്ചുകൊണ്ട് കഴിഞ്ഞദിവസം അറിയിപ്പ് കിട്ടിയത്. നിരസിച്ചതിെൻറ കാരണമോ മറ്റു വിവരങ്ങളോ ഇല്ലാതെ ഒറ്റ വരിയിലാണ് അറിയിപ്പ്.
അറിയിപ്പ് വൈകി അയച്ചുള്ള നീതിനിഷേധത്തിനെതിരെ സർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ് അപേക്ഷകൻ. 10 കൊല്ലത്തെ അഭിഭാഷകവൃത്തിയാണ് നോട്ടറി നിയമനത്തിനുള്ള േയാഗ്യത. അപേക്ഷ നൽകിയത് നിലവിലുെണ്ടങ്കിൽ കേന്ദ്ര സർക്കാർ നോട്ടറിയടക്കമുള്ള മറ്റു സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ല. നോട്ടറി നിയമനത്തിലുള്ള കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് അപേക്ഷകൾ താമസിപ്പിക്കാനും കാരണം പറയാതെ നിരസിക്കാനും കാരണമെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.