പൊലീസിൽ സ്ത്രീപ്രാതിനിധ്യം ഉയർത്തുക സർക്കാർ നയം -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകോഴിക്കോട്: പൊലീസിൽ സ്ത്രീപ്രാതിനിധ്യം ഉയർത്തുകയാണ് സർക്കാർ നയമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വനിത പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിങ്സ് പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതി പറയാൻ പോലും പൊലീസ് സ്റ്റേഷനിൽ ആളുകൾ വരാൻ മടിക്കുന്ന കാലത്തുനിന്ന് ഏറെ സന്തോഷത്തോടെ പരാതി നൽകാൻ കയറിച്ചെല്ലാൻ പറ്റുന്ന ഇടമായി ഇന്ന് സ്റ്റേഷൻ മാറി. ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ രാജ്യത്ത് നമ്പർ വൺ കേരളമാണെന്നത് യാഥാർഥ്യമാണെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യാതിഥിയായി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. വനിത സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ. തുളസി റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ റൂറൽ ഡി.പി.സി ഐശ്വര്യ ഡോംഗ്രെ, ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജു, ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻ കുട്ടി, വനിത സെൽ സി.ഐ പി. ഉഷ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. പ്രദീപൻ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി രമേശൻ വെള്ളാറ എന്നിവർ സംസാരിച്ചു. നോർത്ത് സോൺ ഐ.ജി കെ. സേതുരാമൻ സ്വാഗതവും സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.