ഇന്ത്യയിലെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റുകൾ -ഡോ. സന്ദീപ് പാണ്ഡെ
text_fieldsകോഴിക്കോട്: അവകാശസംരക്ഷണത്തിനായുള്ള ജനകീയസമരങ്ങൾ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാനും കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കാനും കൂടിയുള്ളതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും മെഗ്സാസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ. ഭരണകൂടങ്ങളും കോർപറേറ്റുകളും തമ്മിലുള്ള ആത്മബന്ധത്തിനെതിരെയാണ് ഈ സമരങ്ങൾ. ഇടതുവലത് വ്യത്യാസമില്ലാതെ ഇന്ത്യയിലെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റുകളാണ്.
അതുകൊണ്ടാണ് ജനങ്ങൾ എതിർക്കുമ്പോഴും തിരുവനന്തപുരം വിഴിഞ്ഞത്ത് അദാനി തുറമുഖത്തിന് മോദിയും പിണറായി വിജയനും പിന്തുണ നൽകുന്നത്. ചങ്ങാത്തമുതലാളിത്തത്തിനെതിരെ ഉയർന്നുവരുന്ന ജനകീയപോരാട്ടങ്ങൾ പ്രകൃതിചൂഷണത്തിന്റെ ഫലമായുള്ള കാലാവസ്ഥാവ്യതിയാനത്തിന് എതിരെയാണ്.
കോഴിക്കോട് ഗാന്ധിഗൃഹത്തിൽ ജനകീയസമര സംഘടനകളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സന്ദീപ് പാണ്ഡെ.
സി.ആർ. നീലകണ്ഠൻ, വി.എൻ. ഗോപിനാഥൻ പിള്ള, വേണു വരിയത്, പി. വാസു, മനോജ് സാരംഗ്, ഇ.കെ. ശ്രീനിവാസൻ, കുസുമം ജോസഫ്, രമേഷ് ബാബു എന്നിവർ സംസാരിച്ചു.
ജോൺ പെരുവന്താനം അധ്യക്ഷത വഹിച്ചു. ഡോ. എം.ജി. മനോജ്, കെ. സഹദേവൻ, ഇ.പി. അനിൽ, വിജയരാഘവൻ ചേലിയ, അഡ്വ. വിനോദ് പയ്യട, ശരത് ചെലൂർ, ടി.വി. രാജൻ, സുൾഫത്ത് എന്നിവർ വിഷയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.